*നീല, കറുപ്പ്, പച്ച, ചുവപ്പ്... മഷി ഏതോ ആകട്ടെ, വായിക്കാനായാൽ മതി; സർക്കാരിനുള്ള അപേക്ഷകൾ ഏത് മഷി ഉപയോഗിച്ചും എഴുതാം*
സർക്കാർ ഓഫിസുകളിൽ നൽകുന്ന നിവേദനങ്ങളിലും അപേക്ഷകളിലും ഏതെങ്കിലും പ്രത്യേക നിറത്തിലുള്ള മഷി ഉപയോഗിക്കണമെന്ന നിബന്ധനയില്ലെന്ന് സംസ്ഥാന ഭരണപരിഷ്കാര വകുപ്പ് വ്യക്തമാക്കി. പൊതുപ്രവർത്തകനായ ഷാന്റി ജോസഫ് തട്ടകത്ത് വിവരാവകാശ നിയമപ്രകാരം സമർപ്പിച്ച അപേക്ഷയ്ക്ക് വകുപ്പ് ജോയിന്റ് സെക്രട്ടറി നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പൊതുവേ നീല, കറുപ്പ് മഷികൾ ഉപയോഗിച്ചാണ് സർക്കാർ ഓഫിസുകളിലേക്കുള്ള അപേക്ഷകളും നിവേദനങ്ങളും തയാറാക്കുന്നത്. ഗസറ്റഡ് ഓഫിസർമാർക്കും മറ്റ് ഉയർന്ന ഉദ്യോഗസ്ഥർക്കുമാണ് പച്ച, ചുവപ്പ് മഷികൾ ഔദ്യോഗികമായി ഉപയോഗിക്കാനുള്ള അവകാശമുള്ളതെന്നാണ് പൊതുവേയുള്ള ധാരണ. എന്നാൽ ചുവപ്പ്, പച്ച അടക്കമുള്ള എല്ലാ മഷിയും പൊതുജനങ്ങൾക്ക് അപേക്ഷകൾ തയാറാക്കാനായി ഉപയോഗിക്കാമെന്നാണ് മറുപടി.
രേഖകൾ തടസ്സമില്ലാതെ വായിക്കാൻ കഴിയുന്ന വിധം വ്യക്തതയുള്ളതും മാഞ്ഞുപോകാത്തതുമായ മഷി ഉപയോഗിക്കണം. ഏതെങ്കിലും പ്രത്യേക മഷി ഉപയോഗിക്കണമെന്നു ചൂണ്ടിക്കാട്ടി അപേക്ഷകൾ നിരസിക്കാൻ പാടില്ല – ഉത്തരവിൽ വ്യക്തമാക്കി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments