Breaking News

*റെയില്‍വേയുടെ ഓണ്‍ലൈന്‍ ലഗേജ് ബുക്കിങ് ഇന്നുമുതല്‍; ലഗേജ് പരിധി അറിയാം*

ട്രെയിന്‍മാര്‍ഗം അധിക ലഗേജ്കൊണ്ടുപോകാന്‍ ഇനി മുതല്‍ സ്റ്റേഷനിലെത്തി ക്യൂ നിന്ന് മുഷിയേണ്ട. ലഗേജ് ബുക്കിങിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്ന് മുതല്‍ തുടങ്ങും.
https://parcel.indianrail.gov.in/ എന്ന വെബ്‌സൈറ്റിലൂടെയാണ് അധിക ലഗേജ് ബുക്ക് ചെയ്യേണ്ടത്. ടിക്കറ്റ് ബുക്കുചെയ്ത യാത്രക്കാര്‍ക്ക് വെബ്‌സൈറ്റില്‍ക്കയറി യാത്രയുടെയും ലഗേജിന്റെയും വിവരങ്ങള്‍ നല്‍കിയാല്‍ അടയ്‌ക്കേണ്ട തുക സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകും. ഈ അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുത്ത് യാത്ര ആരംഭിക്കുന്ന സ്റ്റേഷനിലെ പാഴ്‌സല്‍ കൗണ്ടറില്‍ നല്‍കിയാല്‍ മതിയാകും. അയക്കേണ്ട ലഗേജിന്റെ തൂക്കം നോക്കി തുക അടച്ച് രസീത് കൈവശം വെക്കുക.

യാത്ര അവസാനിക്കുന്ന സ്റ്റേഷനില്‍ രസീത് ഹാജരാക്കി ലഗേജ് കൈപ്പറ്റാം. ലഗേജ് സ്റ്റേഷനിലെത്തിയാല്‍ രജിസ്റ്റര്‍ചെയ്ത മൊബൈല്‍ നമ്പറിലേക്ക് സന്ദേശം വരും. 'ട്രാക്ക് ആന്‍ഡ് ട്രെയ്‌സ്' സംവിധാനം വഴി ലഗേജിന്റെ തത്സമയവിവരങ്ങള്‍ അറിയാം.

വിവിധ ക്ലാസ് യാത്രക്കാരുടെ ലഗേജ് പരിധി ഇങ്ങനെയാണ്.

സെക്കന്‍ഡ് ക്ലാസ്(ജനറല്‍)- 35 കിലോഗ്രാംവരെ സൗജന്യം, 70 കിലോഗ്രാംവരെ പണമടയ്ക്കണം.

സ്ലീപ്പര്‍ ക്ലാസ്- 40 കിലോഗ്രാംവരെ സൗജന്യം. 80 കിലോഗ്രാംവരെ പണമടയ്ക്കണം.

എ.സി. ചെയര്‍കാര്‍:സൗജന്യവും പരമാവധി പരിധിയും 40 കിലോഗ്രാംമാത്രം.

എ.സി. ടു ടിയര്‍: 50 കിലോഗ്രാംവരെ സൗജന്യം. 100 കിലോഗ്രാംവരെ പണമടയ്ക്കണം

ഫസ്റ്റ് ക്ലാസ് എ.സി. 70 കിലോഗ്രാം വരെ സൗജന്യം. 150 കിലോഗ്രാംവരെ പണമടയ്ക്കണം.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments