Breaking News

കാണണം പൊസഡിഗുംമ്പേയിൽ നിന്നുള്ള മനോഹര കാഴ്ച:ഹില്ലോക്ക് ടൂറിസം പദ്ധതി യാഥാർത്ഥ്യമാകുമോ..?

കുമ്പള : ജില്ലയിലെ പ്രകൃതിദത്ത വിനോദസഞ്ചാര കേന്ദ്രമാണ് പൈ വളിഗെ ഗ്രാമപഞ്ചായത്തിലെ പൊസഡിഗുംമ്പേ. കാസറഗോഡ് നിന്ന് 30 കിലോമീറ്റർ വടക്ക് കിഴക്കായി ബായാറിൽ സ്ഥിതി ചെയ്യുന്ന ചെറുക്കുന്നാണ് പൊസഡിഗുംമ്പേ. മഞ്ചേശ്വരം താലൂക്കിന്റെ പരിധിയിലുള്ള ഈ പ്രദേശം ബായാർ, ധർമ്മത്തടുക്ക എന്നീ വില്ലേജുകൾ ചേർന്നാണ് സ്ഥിതി ചെയ്യുന്നത്.ചുറ്റും മനോഹര കാഴ്ച ഒരുക്കുന്ന കുന്നിൻ പ്രദേശങ്ങൾ.

 ജില്ലയിലെ രണ്ടാമത്തെ "റാണിപുര''മാകാൻ പോകുന്ന പൊസടിഗുംമ്പേ സ്വദേശിയരും, വിദേശികളുമായ സഞ്ചാരികളെ ആകർഷിക്കുന്ന ഇടങ്ങളിലൊന്നാണ്. ചുറ്റും മലനിരകൾ കൊണ്ട് മനോഹരമാണ്  ഈ പ്രദേശം. അതുകൊണ്ട് തന്നെയാണ് ടൂറിസം പദ്ധതി നടപ്പിലാക്കാൻ ബന്ധപ്പെട്ടവർ ശ്രമങ്ങൾ ആരംഭിച്ചിട്ടുള്ളതും.

പൊസഡിഗുംമ്പേയിലെ പ്രകൃതി സൗന്ദര്യം നേരിൽ കണ്ട് മനസ്സിലാക്കാൻ മുൻ ജില്ലാ കലക്ടർ ഡോ:പി സജിത് ബാബുവും, ഇപ്പോഴത്തെ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ ഐ എ എസും ഇതിനകം തന്നെ മല കയറിയിട്ടുണ്ട്. ടൂറിസം പദ്ധതികളിൽ ഇടംപിടിച്ച ഈ പ്രദേശത്ത് ഇനി വേണ്ടത് പദ്ധതിക്കായുള്ള വേഗതയാണ്.ഉയർന്ന കുന്നിൻ പുറത്ത് നിന്ന് നാലുഭാഗവും നിരീക്ഷിക്കാവുന്ന മനോഹരമായ കാഴ്ചയാണ് ഇവിടെയെത്തുന്ന വിനോദസഞ്ചാരികളെ ആകർഷിക്കുന്നത്.

1.39 കോടി രൂപ ചിലവിൽ പൊസഡി ഗുംമ്പേയെ ഒരു പ്രധാന ഹിൽ സ്റ്റേഷനായി വികസിപ്പിക്കുന്ന ഡി ടിപിസിയുടെ പദ്ധതിക്കാണ് ടൂറിസം വകുപ്പ് തയ്യാറെടുക്കുന്നത്. തുടക്കം എന്ന നിലയിൽ എലിവേറ്റഡ് ഗ്ലാസ് വ്യൂ ടവർ, നടപ്പാതകൾ,കാന്റി ലിവർ വ്യൂ പോയിന്റ്, ട്രക്കിംഗ് പോയിന്റ്, അഡ്വഞ്ചർ സോൺ, ഹാങ്ങിങ് ബ്രിഡ്ജ് എന്നിവയാണ് ടൂറിസം വികസന പ്രോജക്ടിൽ ഇടം പിടിച്ചിട്ടുള്ളത്. ഇതിനു മുന്നോടിയായി സഞ്ചാരികളെ വരവേൽക്കാൻ സ്വാഗത കമാനവും,ലഘു ഭക്ഷണ ശാലയും ഒരുക്കും.

 ജില്ലയിൽ പ്രകൃതി കനിഞ്ഞു നൽകിയ ഒട്ടേറെ ടൂറിസം പ്രദേശങ്ങളും ഇതിനകം തന്നെ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശനം നടത്തിക്കഴിഞ്ഞു. സാങ്കേതിക തടസ്സമുള്ള  പദ്ധതികളിൽ തുടർനടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ ബന്ധപ്പെട്ടവർക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്. പൊസഡിഗുംമ്പേയും ജില്ലയിലെ ടൂറിസം ഭൂപടത്തിൽ വേഗത്തിൽ തന്നെ സ്ഥാനം പിടിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

ഫോട്ടോ:പൊസഡിഗുംമ്പേയിൽ നിന്നുള്ള മനോഹര കാഴ്ചയും, മുകളിൽ സ്ഥാപിച്ച വ്യൂ പോയിന്റും.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments