പിഎംശ്രീക്കെതിരെപ്രതിഷേധ മാർച്ച് നടത്തി ഐഎൻഎൽ കോഴിക്കോട് ജില്ലാ കമ്മിറ്റി.
കോഴിക്കോട് : പിഎംശ്രീ പദ്ധതി പ്രതിഷേധങ്ങൾ വകവെക്കാതെ വീണ്ടും നടപ്പാക്കുന്ന യുഡിഎഫ് സർക്കാരിന്റെ തെറ്റായ നയത്തിൽ പ്രതിഷേധിച്ച് ഐഎൻഎൽ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
മുതലകുളത്ത് നിന്നും ആരംഭിച്ച മാർച്ച് കിഡ്സൻ കോർണറിൽ എസ്.കെ പൊറ്റക്കാട് പ്രതിമക്ക് സമീപം ഐ എൻ എൽ സംസ്ഥാന പ്രസിഡന്റ്ഉം മുൻ മന്ത്രിയുമായ അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു.
പിഎംശ്രീയിലൂടെ നടപ്പിലാക്കാൻ പോകുന്നത് വിദ്യാഭ്യാസ മേഖലയിൽ ആർഎസ്എസ്സിന്റെ കാവിവൽക്കരണ അജണ്ടയാണെന്നും ഇക്കഴിഞ്ഞ രണ്ട് മൂന്ന് മാസങ്ങൾക്ക് മുമ്പ് മുസ്ലീം ലീഗും കോൺഗ്രസ്സും ഉൾപ്പെടെ ജനങ്ങളോട് വിളിച്ചു പറഞ്ഞത് നമ്മുടെ കേരളത്തിൽ പിഎംശ്രീ അനുവദിക്കില്ല, എന്നുമാത്രമല്ല അത് അറബിക്കടലിൽ വലിച്ചെറിയുമെന്നും ആണയിട്ടു കൊണ്ട് ജനങ്ങളെ മുന്നിൽ വന്ന് കള്ള പ്രചാരണം നടത്തി വോട്ട് വാങ്ങി വിജയിച്ചപ്പോൾ വിദ്യാഭ്യാസം കൈകാര്യം ചെയ്യുന്ന മുസ്ലീം ലീഗിന്റെ മന്ത്രിയും യുഡിഎഫ് സർക്കാരും യൂട്ടേൺ അടിക്കുകയാണ്. പിഎംശ്രീ പദ്ധതി കേന്ദ്രം പറയുമ്പോൾ അത് നടപ്പിലാക്കും അത് കൊണ്ട് പ്രശ്നം ഇല്ലാ എന്നും, അത് കേരളത്തിന് ആവശ്യം ആണ് എന്നും സംഘപരിവാർന് വേണ്ടി ഓശാന പാടുന്ന സർക്കാർ ആണ് മേനോൻ സർക്കാരെന്നും. കേരളത്തിൽ നടപ്പിലാക്കുന്ന ഓരോ പദ്ധതിയിലും ജനങ്ങളെ വഞ്ചിക്കുന്ന സർക്കാർ ആണ് ഇന്ന് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പരിപാടിക്ക് ഐഎൻഎൽ
കോഴിക്കോട് ജില്ലാ
ജില്ലാ പ്രസിഡന്റ് സലാം നരിക്കുനി അധ്യക്ഷതയും
ജനറൽ സെക്രട്ടറി ജാബിർ ബേപ്പൂർ സ്വാഗതവും പറഞ്ഞു
നേതാക്കളായ
ഷറഫുദ്ദീൻ മാസ്റ്റർ,ശോഭ അബൂബക്കർ, ഡോ.ഷമീന മെഹ്താബ്, അഷറഫ് പുതുമ എന്നിവർ സമരത്തെ അഭിസംബോധന ചെയ്തു.
ജില്ലാ ട്രഷറർ അബ്ദുള്ളകോയ നന്ദിയും പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments