Breaking News

*ഫിക്സഡ് ചാര്‍ജ് ഉയര്‍ന്നേക്കും, രാത്രിയില്‍ വൈദ്യുതി ഉപയോഗിച്ചാല്‍ കൂടുതല്‍ ചെലവ്; കെഎസ്‌ഇബിയുടെ പുതിയ താരിഫ് നീക്കം*

തിരുവനന്തപുരം : സംസ്ഥാനത്തെ വൈദ്യുതി ഉപയോക്താക്കളെ ബാധിക്കുന്ന പുതിയ താരിഫ് പരിഷ്കരണത്തിനുള്ള നടപടികള്‍ ആരംഭിച്ച്‌ കേരള സംസ്ഥാന വൈദ്യുതി ബോർഡ് (കെഎസ്‌ഇബി).

2027 ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നിയന്ത്രണ കാലയളവിലേക്കുള്ള (2027-2032) വൈദ്യുതിനിരക്ക് നിശ്ചയിക്കുന്നതിനായുള്ള പ്രാഥമിക നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. എനർജി ചാർജില്‍ വലിയ വർധന പ്രതീക്ഷിക്കപ്പെടുന്നില്ലെങ്കിലും ഫിക്സഡ് ചാർജില്‍ നേരിയ വർധനയുണ്ടാകുമെന്നാണ് സൂചന.

പുതിയ നിരക്ക് നിർദേശങ്ങള്‍ തയ്യാറാക്കുന്നതിനായി വിവിധ വിഭാഗങ്ങളില്‍ നിന്ന് റിപ്പോർട്ടുകള്‍ കെഎസ്‌ഇബി തേടിയിട്ടുണ്ട്. നിരക്കുവർധന സംബന്ധിച്ച അപേക്ഷ നവംബറിന് മുമ്പായി സമർപ്പിക്കണമെന്നാണ് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ നിർദേശിച്ചിരിക്കുന്നത്. അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് സംസ്ഥാന സർക്കാരിന്റെ നിലപാടും തേടും.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments