*മംഗൽപാടിയിലെ ഷിറിയ മേൽപ്പാലത്തിന് ആവശ്യം ശക്തം: മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവർക്ക് നിവേദനം നൽകി ആക്ഷൻ കമ്മിറ്റി*
ഉപ്പള : മംഗൽപാടി പഞ്ചായത്തിലെ ഷിറിയ മേൽപ്പാലത്തിന് ആവശ്യം ശക്തമാകുന്നു. ഇത് സംബന്ധിച്ച്ആക്ഷൻ കമ്മിറ്റി ചെയർമാൻ അബ്ബാസ് ഓണന്ത മുഖ്യമന്ത്രിയെയും, വിദ്യാഭ്യാസ മന്ത്രിയെയും, മറ്റ് ബന്ധപ്പെട്ടവരെയും കണ്ട് നിവേദനം നൽകി. ഷിറി യ പ്രദേശത്തെ ആയിരക്കണക്കിനാളുകളുടെ ചിരകാല അഭിലാഷമാണ് മേൽപ്പാലം.ഷിറിയ തീരദേശ റോഡും ഷി റിയ ഹയർസെക്കന്ററി സ്കൂൾ റോഡും ബന്ധിപ്പിക്കുന്നതാണ് മേൽപ്പാലം.രണ്ട് ദശകത്തിലേറെ കാലമായി നാട്ടുകാർ മേൽപ്പാല ത്തിനുവേണ്ടി പോരാട്ടം നടത്തിവരികയാണ്. ഇതുവരെ നടപടി ആകാത്തതിൽ നാട്ടുകാർ നിരാശരും അമർഷരുമാണ്.മേൽപ്പാലമില്ലാത്തതിനാൽ വിദ്യാർത്ഥികളും നാട്ടുകാരും കിലോമീറ്ററുകൾ നടന്നാണ് ലക്ഷ്യസ്ഥാനത്തെത്തുന്നത്. ദശകങ്ങൾക്ക് മുൻപ് മധു ദന്ദാവതെ റെയിൽവേ മന്ത്രിയായിരിക്കുമ്പോൾ നാട്ടുകാർ തുടങ്ങിയ പരിശ്രമമാണ് അവഗണിക്കപ്പെട്ടു കിടക്കുന്നത്. വിവിധ കേന്ദ്ര സംസ്ഥാന സർക്കാരുകളെയും മന്ത്രിമാരെയും ജനപ്രതിനിധികളെയും നിരന്തരം സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഒരു ഭാഗത്ത് റെയിൽവേ ട്രാക്കും മറുഭാഗത്ത് നാഷണൽ ഹൈവേയും മുറിച്ച് കടക്കാൻ കഴിയാതെ ജനം വലിയ യാത്രാ ദുരിതത്തിലാണ്. അപകടം മുന്നിൽകണ്ടാണ് നൂറുകണക്കിന് വിദ്യാർത്ഥികൾ സ്കൂളിലെത്തി തിരിച്ചുപോകുന്നത്. അവഗണന തുടർന്നാൽ കടുത്ത പ്രക്ഷോഭത്തി നൊ രുങ്ങുകയാണ് ആക്ഷൻ കമ്മിറ്റിയും നാട്ടുകാരും.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments