*പഴയ അഞ്ചാം ക്ലാസ് കാരൻ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി സ്കൂളിലെത്തിയത് കുട്ടികളിൽ കൗതുകവും നാട്ടുകാർക്ക് അഭിമാനവുമായി*
വെട്ടം : വെട്ടം ഗ്രാമ പഞ്ചായത്തിൽ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള പറവണ്ണ ജി.എം. യു പി. സ്കൂളിൽ നിന്നും അറിവിന്റെ ആദ്യാക്ഷരങ്ങൾ നുകർന്ന് കേരളത്തിന്റെ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥി അഡ്വ. എൻ. ഷംസുദ്ദീന് സ്കൂളിൽ സ്വീകരണ മൊരുക്കിയത് കുട്ടികളിൽ കൗതുകവും നാട്ടുകാരിൽ അഭിമാനവുമുണർത്തി.
കുട്ടികളിലെ തൊഴിൽ നൈപുണി വികസിപ്പിക്കുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളയുടെ ഫണ്ട് ഉപയോഗിച്ച് നിർമിച്ച ക്രിയേറ്റീവ് കോർണറിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
സ്കൂളിന്റെ സർവതല സ്പർശിയായ വികസനത്തിനു വേണ്ടിയുള്ള പദ്ധതികൾ നടപ്പിലാക്കുമെന്നും മതേതര മൂല്യങ്ങൾ സംരക്ഷിക്കുന്നതിന്. പൊതുവിദ്യാലയങ്ങൾ ശക്തിപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് മന്ത്രി ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു.
കുറുക്കോളി മൊയ്തീൻ എം.എൽ.എ.അധ്യക്ഷത വഹിച്ചു. എൽ.എസ്.എസ്.വിജയികൾ, എസ്.എസ്.എൽ.സി. ഫുൾ എ പ്ലസ് ലഭിച്ച പൂർവ വിദ്യാർഥികൾ, സ്കൂളിലെ മികച്ച വിദ്യാർത്ഥികൾ, സ്കൂളിലെ പൂർവവിദ്യാർത്ഥിയും ചിത്രകാരനുമായ കെ.പി.വാഹിദ് എന്നിവരെ മന്ത്രി ആദരിച്ചു.
ക്രിയേറ്റീവ് കോർണറുമായി ബന്ധ പ്പെട്ടുള്ള പദ്ധതി വിശദീകരണം എസ്.എസ്.കെ. ഡി.പി.ഒ. എം.ഡി.മഹേഷ് നിർവഹിച്ചു. തുടർന്ന് വിദ്യാലയം തയാറാക്കിയ സകൂൾ അക്കാദമിക് കലണ്ടറിന്റെ പ്രകാശനം ശബ്ന കുളങ്ങര വീട്ടിലും തനത് പദ്ധതിയായ അക്ഷര മധുരം പ്ലസിന്റെ മൊഡ്യൂൾ വെട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.സക്കീനയും അക്കാദമിക മാസ്റ്റർ പ്ലാന്റെ പ്രകാശനം വെട്ടം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ചാളക്ക പ്പറമ്പിലും നിർവഹിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ വി.അബ്ദു സിയാദ് സ്വാഗതമാശംസിച്ച ചടങ്ങിൽ വെട്ടം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.പി.നുസൈബാനു, തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.സിദ്ദിഖ്, മലപ്പുറം ഡയറ്റ് പ്രിൻസിപ്പാൾ ഡോ. കെ.പി.രാജേഷ്, തിരൂർ എ.ഇ.ഒ. ആർ.പി. ബാബുരാജ്, വെട്ടം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ബൈഷ ചേമ്പിട്ടിൽ ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അലിക്കുട്ടി വാക്കയിൽ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അബ്ദുൾ ജലീൽ അലി ഇല്ലം, പി.അജിനി, ഉമ്മർ തെങ്ങിൽ, നംസീറ ജലീൽ എന്നിവരും മുൻ പ്രധാനാധ്യാപകൻ എ.ബഷീർ മാസ്റ്റർ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ യു. പി. കമറു മാസ്റ്റർ, എ.പി.ഉബൈദ്, സി.പി.ഡാനിഹർ, സി.എം. മൊയ്തീൻ കുട്ടി എന്നിവരും എസ്.എം.സി. ചെയർമാൻ പി.പി.ഷിഹാബ്, ഒ എസ്.എ.പ്രസിഡന്റ് എ.കെ.അബ്ദുൾ ഷുക്കൂർ, വെൽഫെയർ കമ്മിറ്റി ചെയർമാൻ എ.പി.അബ്ദുൾ നാസർ, പി.ടി.എ.വൈസ് പ്രസിഡന്റ് എ.സുലൈമാൻ, എം.ടി.എ. പ്രസിഡന്റ് എ.റാഹില, സീനിയർ അസിസ്റ്റന്റ് പി.സജയ്. എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ആർ. ബിജുമോൻ നന്ദി പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments