Breaking News

*കടുപ്പിച്ച് സിപിഐ; ഉപനേതാവ് പദവി ഇല്ലെങ്കിൽ നിയമസഭയിൽ സിപിഐഎമ്മിനോട് സഹകരിക്കില്ല*

പ്രതിപക്ഷ ഉപനേതാവ് പദവിയിൽ കടുപ്പിച്ച് സിപിഐ. പദവി ലഭിച്ചില്ലെങ്കിൽ നിയമസഭയിൽ സിപിഐഎമ്മിനോട് സഹകരിക്കില്ലെന്നാണ് സിപിഐ നിലപാട്. സംസ്ഥാന എക്സിക്യൂട്ടീവിലാണ് നിർണായക തീരുമാനം. പ്രതിപക്ഷം എന്ന നിലയിൽ ഒറ്റക്കെട്ടായി മുന്നോട്ട് പോകാനാകില്ലെന്നും ചില വിഷയങ്ങളിൽ സിപിഐഎമ്മിനെ എതിർക്കേണ്ടി വരുമെന്നും സിപിഐ തീരുമാനം ഉണ്ട്. വിഴിഞ്ഞം വിഷയത്തിൽ നിലപാട് മാറ്റമുണ്ടെന്നും യോജിച്ചുള്ള സമരത്തിനില്ലെന്നും സിപിഐ അറിയിച്ചു. എന്നാൽ ഉപനേതാവ് പദവി വിട്ടുനൽകില്ലെന്ന് സിപിഐഎമ്മും കടുപ്പിച്ചതോടെ എൽഡിഎഫിൽ പ്രതിസന്ധി രൂക്ഷമാവുകയാണ്.
സഭയിൽ എല്ലാ വിഷയത്തിലും ഒരേ നിലപാടാകണമെന്നില്ലെന്നും വേണ്ടി വന്നാൽ സിപിഐഎമ്മിനെ എതിർക്കാനുമാണ് സിപിഐ തീരുമാനം. സഭയിൽ ഒരുമിച്ച് ഇരിക്കുന്നതിന് പ്രശ്‌നമില്ലെന്നും എക്സിക്യൂട്ടീവിൽ തീരുമാനമെടുത്തു.
ഉപനേതാവ് പദവി സിപിഐക്ക് നൽകുന്ന കാര്യം ഇനി ആലോചിക്കാൻ പോലും കഴിയില്ലെന്നാണ് സിപിഐഎം സിപിഐയെ അറിയിച്ചത്. എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണനാണ് ഇക്കാര്യം ഇന്നലെ ബിനോയ് വിശ്വത്തെ അറിയിച്ചത്. ഇത് മനസിലാക്കി സിപിഐഎമ്മിനോട് സഹകരിക്കണമെന്നാണ് ആവശ്യം. എൽഡിഎഫ് യോഗം വിളിച്ചാൽ പങ്കെടുക്കാമെന്നും വിഴിഞ്ഞത്തിന്റെ കാര്യത്തിൽ ഇപ്പോൾ യോജിച്ചുള്ള സമരം വേണ്ടെന്നും ബിനോയ് വിശ്വവും കൂടിക്കാഴ്ചയിൽ വ്യക്തമാക്കിയിരുന്നു.
എൽഡിഎഫ് യോഗം വിളിച്ച് സർക്കാരിനെതിരെ സമരം തുടങ്ങണമെന്നാണ് യോഗത്തിൽ ടി പി രാമകൃഷ്ണൻ ആവശ്യപ്പെട്ടത്. ഇതിനാണ് യോഗം വിളിച്ചാൽ പങ്കെടുക്കാമെന്ന് ബിനോയ് വിശ്വം പറഞ്ഞത്. യോഗത്തിൽ ഉപനേതൃപദവി ആവശ്യപ്പെടുമെന്നും അതിനിടയിൽ തർക്കങ്ങളുണ്ടായാൽ തങ്ങൾ ഉത്തരവാദിയല്ലെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ എടുക്കുന്ന നിലപാട് മാധ്യമങ്ങളോട് തുറന്നു പറയുമെന്ന നിലപാടും ബിനോയ് വിശ്വം സ്വീകരിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments