*പ്ലീഡര്‍ നിയമനത്തില്‍ കെഎസ്‌യു യൂണിറ്റ് കമ്മിറ്റിക്ക് എന്തുകാര്യമെന്ന് മുഖ്യമന്ത്രി*
തിരുവനന്തപുരം : സര്‍ക്കാര്‍ പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട വിവാദം മുഖ്യമന്ത്രി വിഡി സതീശന്‍ തള്ളി. രണ്ടു പ്ലീഡര്‍മാരുടെ നിയമനമാണ് വിവാദമാക്കിയത്. എന്നാല്‍ അഡ്വക്കേറ്റ് ജനറലുമായി കൂടിയാലോചിച്ചാണ് പ്ലീഡര്‍മാരെ നിയമിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.അവരുടെ പശ്ചാത്തലം അടക്കമുള്ള മറ്റു കാര്യങ്ങള്‍ കൂടി പരിശോധിച്ച ശേഷമാണ് നിയമനം നടത്തിയത്. അഭിഭാഷകരെന്ന നിലയില്‍ അവരുടെ മത്സരക്ഷമതയും പരിഗണിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരാള്‍ പഠിക്കുന്ന കാലത്ത് എസ്എഫ്ഐ ആയിരുന്നു, മറ്റേയാള്‍ കോളജില്‍ പഠിക്കുമ്പോള്‍ എബിവിപി ആയിരുന്നു എന്നെല്ലാമാണ് ആക്ഷേപം ഉയര്‍ന്നത്. കോണ്‍ഗ്രസിലെ അഭിഭാഷക വിഭാഗമായ ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് പരാതി പറയുന്നുവെന്നാണ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. എന്നാല്‍ തന്നോടാരും പരാതി പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
വിവാദത്തില്‍പ്പെട്ട രണ്ടുപേരും കോംപറ്റീവ് ആയ ലോയേഴ്സാണ്. ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മിറ്റിയും ഹൈക്കോടതി യൂണിറ്റ് കമ്മിറ്റിയും ഈ രണ്ടുപേരുടെയും പേരുകള്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. അവര്‍ ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസില്‍ അംഗങ്ങളാണെന്നും സതീശന്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ പോഷകസംഘടന നല്‍കുന്ന ലിസ്റ്റില്‍ ഒപ്പിടാനല്ലല്ലോ നമ്മള്‍ ഇരിക്കുന്നതെന്നും അങ്ങനെ ചെയ്യാന്‍ പറ്റില്ലല്ലോയെന്നും പറഞ്ഞ ,സതീശന്‍ കോടതിയില്‍ നല്ല അഭിഭാഷകര്‍ വരണമല്ലോ എന്നും പ്രതികരിച്ചു. എസ്എഫ്ഐ പശ്ചാത്തലം ചൂണ്ടിക്കാട്ടിയപ്പോള്‍, സിപിഎമ്മില്‍ നിന്നു വന്ന 5 പേരും, ബിജെപിയില്‍ നിന്നു വന്ന ഒരാളും നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളായിരുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
പ്ലീഡര്‍മാരെ തീരുമാനിക്കുന്നതില്‍ തിരുവനന്തപുരം ലോ കോളജ് കെഎസ്‌യു യൂണിറ്റ് കമ്മിറ്റിക്ക് എന്തുകാര്യമെന്നും മുഖ്യമന്ത്രി ചോദിച്ചു. ഈ വിഷയത്തില്‍ തന്റെ മുന്നില്‍ പരാതികളൊന്നും വന്നിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ പ്ലീഡര്‍ വിവാദം ഊതി വീര്‍പ്പിക്കുന്നത് മാധ്യമങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments