*സ്വർണഹാട്രിക് കുറിച്ച് മീരാബായി; കോമൺവെൽത്തിൽ ഇന്ത്യയുടെ ആദ്യ സ്വർണം*
ഗ്ലാസ്‌ഗോ : 2026 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ സ്വർണക്കൊടി ഉയർത്തി മീരാബായി ചാനു. വനിതകളുടെ 48 കിലോഗ്രാം ഭാരോദ്വഹന വിഭാഗത്തിൽ ഗെയിംസ് റെക്കോഡ് പ്രകടനവുമായി സ്വർണം സ്വന്തമാക്കിയ മീര, തുടർച്ചയായ മൂന്നാം കോമൺവെൽത്ത് ഗെയിംസ് സ്വർണം നേടി ചരിത്രവും കുറിച്ചു.
സ്‌നാച്ചിലും ക്ലീൻ ആൻഡ് ജെർക്കിലുമായി ആകെ 190 കിലോഗ്രാം ഉയർത്തിയാണ് മീര ഒന്നാം സ്ഥാനത്തെത്തിയത്. സ്‌നാച്ചിൽ ഉയർത്തിയ 85 കിലോഗ്രാം പുതിയ ഗെയിംസ് റെക്കോഡായി. ആദ്യ ശ്രമത്തിൽ 82 കിലോഗ്രാം ഉയർത്താനാകാതെ പോയെങ്കിലും, രണ്ടാം ശ്രമത്തിൽ 85 കിലോഗ്രാം ഉയർത്തി റെക്കോഡ് സ്വന്തമാക്കുകയായിരുന്നു. ക്ലീൻ ആൻഡ് ജർക്കിൽ 105 കിലോഗ്രാം ഉയർത്തിയും താരം തന്റെ ആധിപത്യം ഉറപ്പിച്ചു.
ഈ സ്വർണനേട്ടത്തോടെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ ആദ്യ സ്വർണ മെഡലും മീരാബായി ചാനു രാജ്യത്തിന് സമ്മാനിച്ചു. സ്ഥിരതയും പോരാട്ടവീര്യവും ഒരുമിച്ച പ്രകടനത്തിലൂടെ ഇന്ത്യൻ കായികചരിത്രത്തിൽ മറ്റൊരു സുവർണ അധ്യായം കൂടി എഴുതിച്ചേർക്കുകയായിരുന്നു മീര.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments