* ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം...!!**ജിദ്ദ ടവറിന്റെ 107 നിലകളുടെ നിർമാണം പൂർത്തിയായി..**- അൽവലീദ് ബിൻ ത്വലാൽ രാജകുമാരൻ*
ജിദ്ദ : വടക്കൻ ജിദ്ദയിൽ നിർമാണം പുരോഗമിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ‘ജിദ്ദ ടവറിന്റെ’ നിർമാണം 107 നിലകൾ പൂർത്തിയാക്കിയതായി കിംഗ്ഡം ഹോൾഡിംഗ് കമ്പനി ചെയർമാൻ അൽവലീദ് ബിൻ ത്വലാൽ രാജകുമാരൻ വെളിപ്പെടുത്തി. നിലവിൽ 430 മീറ്റർ ഉയരത്തിൽ നിർമാണം എത്തിയിട്ടുണ്ടെന്നും, ലോകത്തിലെ ഏറ്റവും ഉയർന്ന അംബരചുംബിയെന്ന ലക്ഷ്യത്തിലേക്ക് പദ്ധതി വേഗത്തിൽ മുന്നേറുകയാണെന്നും അദ്ദേഹം സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ വ്യക്തമാക്കി. നിർമാണ ഘട്ടങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി അദ്ദേഹം സൈറ്റ് സന്ദർശിക്കുകയും വർക്ക് ടീമുകളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
ജിദ്ദ ഇക്കണോമിക് കമ്പനിയുടെ കീഴിൽ ചെങ്കടൽ തീരത്ത് നിർമിക്കുന്ന ഈ ഭീമൻ പദ്ധതി 2028-ൽ പൂർത്തിയാകുമെന്ന് കമ്പനി സി.ഇ.ഒ ത്വലാൽ അൽമുഐമാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ആഡംബര റസിഡൻഷ്യൽ സൗകര്യങ്ങൾ, വാണിജ്യ യൂണിറ്റുകൾ, കോർപ്പറേറ്റ് ഓഫീസുകൾ, അന്താരാഷ്ട്ര തരം ഹോട്ടൽ, കൂടാതെ 600 മീറ്ററിലധികം ഉയരത്തിൽ സജ്ജീകരിക്കുന്ന ലോകത്തിലെ ഏറ്റവും ഉയർന്ന ഒബ്സർവേഷൻ ഡെക്ക് (Observation Deck) എന്നിവ ജിദ്ദ ടവറിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments