എസ്.കെ.എം.എം.എ കുമ്പള റൈഞ്ച് പ്രവർത്തകസമിതിയും ശൈഖുനാ അഹമദ് അസ്ഹരിയുടെ അനുഷ് മരണവും നടത്തി,
കുമ്പള : എസ്.കെ.എം.എം.എ
കുമ്പള റൈഞ്ച് പ്രവർത്തകസമിതി യോഗം വിവിധ മഹല്ലുകളിൽ നിന്നുള്ള ഭാരവാഹികളുടെയും പ്രവർത്തകരുടെയും സാന്നിധ്യത്തിൽ നടന്നു.
യോഗത്തിൽ റൈ ഞ്ച് സെക്രട്ടറി മുഹമ്മദ് കുഞ്ഞി മൈമൂൻ നഗർ സ്വാഗതം
പറഞ്ഞു.റൈഞ്ച് പ്രസിഡണ്ട് താജ് അബ്ദുളള അധ്യക്ഷത വഹിച്ചു.
ജംയ്യീയത്തുൽ മുഅല്ലിമിൻ റൈ ഞ്ച് സെക്രട്ടറി റിയാസ് അശ്ശാഫി ഉദ്ഘാടനം നിർവഹിച്ചു.
സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിന്റെയും ഐക്യത്തോടെയും ആത്മാർത്ഥതയോടെയും പ്രവർത്തിക്കേണ്ടതിന്റെയും പ്രാധാന്യം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ റിയാസ് അശ്ശാഫി ഓർമ്മിപ്പിച്ചു.
കുമ്പള റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ജോയിൻ സെക്രട്ടറി ജബ്ബാർ അശ്ശാഫി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
മുജീബ് റഹ്മാൻ അസ്ഹരി അനുശ് മരണപ്രഭാഷണവും, നടത്തി,മുഹമ്മദ് കുഞ്ഞി മൊഗ്രാൽ പരിപാടി വിശദികരിച്ചു. അൻവർ കൊപ്പളം നന്ദി പറഞ്ഞു.
സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മുഹമ്മദ് കുഞ്ഞി ബി എ മൊഗ്രാലിനെ കോഡിനേറ്ററായി ചുമതലപ്പെടുത്തി.
സംഘടനയുടെ തുടർപ്രവർത്തനങ്ങൾ,ഭാവി പരിപാടികൾ,റേഞ്ച് തലത്തിലെ വിവിധ വിഷയങ്ങൾ എന്നിവ യോഗം ചർച്ച ചെയ്യുകയും ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു.
ഫോട്ടോ:എസ് കെ എം എം എ കുമ്പള റൈഞ്ച് പ്രവർത്തകസമിതി യോഗം റിയാസ് അ ശ്ശാഫി ഉദ്ഘാടനം ചെയ്യുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments