*"മുസ്ലിം ലീഗ് നേതൃത്വത്തില്‍ നിലനില്‍ക്കുന്ന കടുത്ത കുടുംബവാഴ്ചയ്ക്കും അവഗണനയ്ക്കുമെതിരെ രൂക്ഷമായ ഫേസ്ബുക്ക് പോസ്റ്റുമായി മുൻ മന്ത്രി കെ ടി ജലീല്‍"*
പാർട്ടിക്കായി ചോരയും നീരും നല്‍കിയ സാധാരണ പ്രവർത്തകർക്ക് ലീഗില്‍ യാതൊരു പരിഗണനയും ലഭിക്കുന്നില്ലെന്നും, നേതാക്കളുടെ മക്കള്‍ക്കും കൂടെ നില്‍ക്കുന്ന കമ്മീഷൻ ഏജന്‍റുമാർക്കും മാത്രമാണ് ലീഗ് ഭരണത്തില്‍ വരുമ്പോള്‍ നേട്ടങ്ങളുണ്ടാകുന്നതെന്നും ജലീല്‍ ആരോപിച്ചു.
പഠനകാലത്ത് കോളേജില്‍ നടന്ന യുജിസി സമരത്തിലെ ഒരു മുദ്രാവാക്യം ഓർമ്മിപ്പിച്ചുകൊണ്ടാണ് ജലീല്‍ ലീഗ് നേതൃത്വത്തെ പരിഹസിച്ചത്. "സമരം ചെയ്യാൻ ഒരുകൂട്ടർ, തല്‍ഫലമായി കിട്ടും നേട്ടം നക്കിത്തിന്നാൻ മറ്റൊരു കൂട്ടർ" എന്ന മുദ്രാവാക്യം വൈകാതെ തന്നെ കോഴിക്കോട് ലീഗ് ഹൗസിന് മുന്നിലും അണികള്‍ക്ക് വിളിക്കേണ്ടി വരുമെന്ന് അദ്ദേഹം കുറിച്ചു. പാർട്ടിക്കു വേണ്ടി തൊണ്ടകീറി പ്രസംഗിച്ചവരും സമരം ചെയ്ത് ജയിലില്‍ പോയവരും എന്നും ലീഗിന്‍റെ പടിക്ക് പുറത്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാർട്ടിയില്‍ സാധാരണക്കാർ നേരിടുന്ന കൊടിയ അനീതിക്ക് ഉദാഹരണമായി എംഎസ്‌എഫിന്‍റെ സംസ്ഥാന വൈസ് പ്രസിഡന്‍റിന്‍റെ അവസ്ഥയാണ് ജലീല്‍ ചൂണ്ടിക്കാണിക്കുന്നത്. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിലെ 125 പേരില്‍ ഒരാളായിപ്പോലും ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്ന എംഎസ്‌എഫ് സംസ്ഥാന ഭാരവാഹിയെ ഉള്‍പ്പെടുത്താൻ ലീഗ് നേതൃത്വത്തിന് കഴിഞ്ഞില്ല. ഇതിലും വലിയ അനീതി മറ്റെന്തുണ്ടെന്നും അദ്ദേഹം ചോദിക്കുന്നു. മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്റഫിന് പാർട്ടിയില്‍ അർഹമായ യോഗ്യത ലഭിക്കാതെ പോയതിനെയും ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പരാമർശിക്കുന്നുണ്ട്. "നേതാക്കളുടെ സാമ്പത്തിക ആവശ്യങ്ങള്‍ യഥേഷ്ടം നിവർത്തിച്ചു കൊടുക്കാൻ കഴിയുന്ന വാപ്പാരുടെ മക്കളായി പിറക്കാൻ ലീഗ് ചെറുപ്പക്കാരെ, പ്രാർത്ഥിച്ചോളിൻ. മഞ്ചേശ്വരം എംഎല്‍എ അഷ്റഫിന് ഇല്ലാതെ പോയത് ആ യോഗ്യതയാണല്ലോ?" എന്നിങ്ങനെയാണ് ജലീലിന്‍റെ പരിഹാസം.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments