*പിഎസ്‍സിക്ക് വൻതിരിച്ചടി; ആസൂത്രണ ബോർഡിലെ വിവാദ നിയമനത്തിൽ പരീക്ഷ രേഖകൾ പുറത്തുവിടാൻ വിവരാകാശ കമ്മീഷൻ ഉത്തരവ്*
തിരുവനന്തപുരം : പിഎസ്‍സിക്ക് വൻ തിരിച്ചടി. ആസൂത്രണ ബോർഡിലെ വിവാദ നിയമനത്തിൽ പരീക്ഷ രേഖകൾ പുറത്ത് വിടാൻ വിവരാവകാശ കമ്മീഷൻ ഉത്തരവ്. 7 ദിവസത്തിനകം അപേക്ഷ നൽകിയവർക്ക് എല്ലാ രേഖകളും കൈമാറണം. ഉത്തരക്കടലാസും അഭിമുഖത്തിന് നൽകിയ മാർക്കിന്‍റെയും വിവരങ്ങ ഉദ്യോഗാർത്ഥികൾക്ക് നൽകണം. വിവരാവകാശ നിയമം വഴി ആവശ്യപ്പെട്ടിട്ടും നൽകാതിരുന്ന രേഖകളാണ് പുറത്ത് വരുന്നത്. പരീക്ഷ എഴുതിയ എല്ലാവരുടേയും മാർക്ക് പട്ടികയും പരീക്ഷ പേപ്പറിന്‍റെ പകർപ്പും നൽകണം. പിഎസ് സിയുടെ എതിർപ്പ് മറികടന്നാണ് വിവരാവകാശ കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പരീക്ഷയിൽ കൂടുതൽ ക്രമക്കേട് ഉണ്ടോ എന്ന വിവരവും പുറത്ത് വരും. ചീഫ് ഇൻഡസ്ട്രി ആന്‍റ് ഇൻഫ്രാ സ്ട്രക്ചര്‍ പരീക്ഷയുടെ വിവരങ്ങളാണ് പുറത്ത് വരുന്നത്. പരീക്ഷയിൽ 10 ഉത്തരങ്ങൾ പരിശോധിച്ചില്ലെന്നത് നേരത്തെ പുറത്ത് വന്നിരുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments