Breaking News

*ഗസ്സയുടെ ഭരണം ഒഴിഞ്ഞ് ഹമാസ് : നാഷണൽ കമ്മിറ്റി ഫോർ ദി അഡ്മിനിസ്‌ട്രേഷൻ ഓഫ് ഗസ്സക്കാണ് ഭരണം കൈമാറിയത്*

 ഗസ്സ : ഗസ്സയുടെ ഭരണമൊഴിഞ്ഞ് ഹമാസ്. രണ്ട് പതിറ്റാണ്ട് കാലത്തെ ഭരണമാണ് ഒഴിഞ്ഞത്. വെടിനിർത്തൽ കരാറിന്റെ ഭാഗമായാണ് പ്രഖ്യാപനം. ആഭ്യന്തര മന്ത്രാലയത്തിന്റെ ജീവനക്കാർ ജോലിയിൽ തുടരും. നാഷണൽ കമ്മിറ്റി ഫോർ ദി അഡ്മിനിസ്‌ട്രേഷൻ ഓഫ് ഗസ്സക്കാണ് ഭരണം കൈമാറിയത്."

20 വർഷമായി ഗസ്സ ഭരിച്ചിരുന്നത് ഹമാസ് ആയിരുന്നു. പല ഘട്ടങ്ങളിലായി യുഎസ്-ഇസ്രായേൽ അധിനിവേശത്തെ പ്രതിരോധിക്കുകയും അതിജീവിക്കുകയും ചെയ്ത ഹമാസ് വെടിനിർത്തൽ കരാറിന്റെ ഭാഗമായാണ് ഭരണം ഒഴിഞ്ഞത്.

2023 ഒക്ടോബർ ഏഴിന് ശേഷം ഇസ്രായേൽ നടത്തിയ വംശഹത്യയിൽ ഗസ്സ വലിയ മാനുഷിക പ്രതിസന്ധിയാണ് നേരിടുന്നത്. ഗസ്സയിലേക്കുള്ള വെള്ളവും ഭക്ഷണവും മരുന്നുമെല്ലാം ഇസ്രായേൽ ഉപരോധത്തെ തുടർന്ന് നിലച്ചിരിക്കുകയാണ്. ഹമാസിനെയാണ് ഇതിനെല്ലാം പ്രധാന കാരണമായി ഇസ്രായേൽ ചൂണ്ടിക്കാണിക്കുന്നത്. ഗസ്സയിലെ മാനുഷിക പ്രതിസന്ധി പരിഹരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഹമാസ് ഗസ്സയുടെ ഭരണം ഒഴിയുന്നത്."

എൻസിഎജിക്ക് ആണ് ഇനി ഗസ്സയുടെ ഭരണചുമതല. ഒരു വിഭാഗം ടെക്‌നോക്രാറ്റുകളാണ് ഈ കൂട്ടായ്മക്ക് നേതൃത്വം നൽകുന്നത്. ഹമാസ്, ഇസ്‌ലാമിക് ജിഹാദ് തുടങ്ങിയ സംഘടനകൾക്ക് ഇതിൽ പ്രാതിനിധ്യം ഉണ്ടാവും. കെയ്‌റോയിൽ പല ഘട്ടങ്ങളായി നടത്തിയ ചർച്ചയിൽ ഇതടക്കമുള്ള ആവശ്യങ്ങൾ ഹമാസ് മുന്നോട്ടുവെച്ചിരുന്നു.

ഹമാസ് ഭരണം ഒഴിഞ്ഞതുകൊണ്ട് ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കും എന്ന് കരുതാനാവില്ല. വെസ്റ്റ് ബാങ്കിൽ ഭരണം ഹമാസ് അല്ലാതിരുന്നിട്ടും ഇസ്രായേൽ കടുത്ത ആക്രമണവും കുടിയൊഴിപ്പിക്കലുമാണ് അവിടെ നടത്താറുള്ളത്. എങ്കിലും ഹമാസിനെ ചൂണ്ടിക്കാട്ടിയുള്ള ആക്രമണം ഗസ്സയിൽ ഇസ്രായേലിന് ഇനി നടത്താനാവില്ല എന്നതാണ് പ്രധാനപ്പെട്ട വസ്തുത.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments