പൊലിസ് വാഹനത്തിൽ നിന്ന് മദ്യക്കുപ്പിയും പുകയില ഉൽപ്പന്നങ്ങളും;സേനയ്ക്ക് ആകെ നാണക്കേട്': സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി
തൊടുപുഴ മങ്ങാട്ടുകവലയിൽ വച്ച് പൊലിസ് വാഹനത്തിൽ നിന്ന് മദ്യക്കുപ്പിയും പുകയില ഉൽപ്പന്നങ്ങളും ചീട്ടും കണ്ടെത്തിയ സംഭവത്തിൽ കർശന നിലപാടുമായി കേരള ഹൈക്കോടതി. സംഭവത്തിൽ ഉൾപ്പെട്ട കരിമണ്ണൂർ എസ്.ഐ എൻ. എസ്. റോയിക്കും സി.പി.ഒ ജിജോ ആന്റണിക്കും കോടതി നോട്ടീസ് അയച്ചു. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പൊലിസ് മേധാവിയോട് (ഡിജിപി) ഹൈക്കോടതി നിർദേശിച്ചു.
സംഭവം പൊലിസ് സേനയ്ക്ക് ഒന്നാകെ നാണക്കേടുണ്ടാക്കിയ ഒന്നാണെന്ന് കോടതി നിരീക്ഷിച്ചു. പൊലിസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് തങ്ങൾക്കെതിരെ കേസെടുത്തതിനെതിരെ പ്രദേശവാസികളായ നാട്ടുകാർ സമർപ്പിച്ച ഹരജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഈ ഇടപെടൽ.
മങ്ങാട്ടുകവലയിൽ പൊലീസ് വാഹനത്തിൽ നിന്ന് മദ്യക്കുപ്പിയും മറ്റ് ലഹരിവസ്തുക്കളും കണ്ടെത്തിയതിനെ തുടർന്ന് ഉടലെടുത്ത പ്രതിഷേധത്തിൽ ഏകദേശം ഇരുനൂറോളം നാട്ടുകാർക്കെതിരെയാണ് പൊലിസ് കേസെടുത്തിരുന്നത്. യഥാർഥ വിവരങ്ങൾ അന്വേഷിച്ച് പുറത്തുകൊണ്ടുവരുന്നതിന് പകരം
നാട്ടുകാരെ പ്രതികളാക്കാനും തെളിവുകൾ അട്ടിമറിക്കാനും പൊലിസ് ശ്രമിച്ചതായി ഹരജിക്കാർ ആരോപിക്കുന്നു. വിഷയത്തിൽ മുതിർന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും നാട്ടുകാർ ഹരജിയിലൂടെ ആവശ്യപ്പെട്ടു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments