മുൻ എംൽഎയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ ടിപിഎം സാഹിർ (83) അന്തരിച്ചു.
കോഴിക്കോട് : മുൻ എംഎൽഎയും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ടി.പി.എം. സാഹിർ (83) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പതിനൊന്നാം കേരള നിയമസഭയിൽ കോഴിക്കോട് രണ്ടിൽ നിന്നുള്ള എംഎൽഎ ആയിരുന്നു. മയ്യിത്ത് നമസ്കാരം ശനിയാഴ്ച വൈകിട്ട് 4:30 ന് നടക്കാവ് സിഎച്ച് മസ്ജിദിൽ. കബറടക്കം വൈകിട്ട് 5.30 ന് തോപ്പയിൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ.
മുസ്‌ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ, ജനറൽ സെക്രട്ടറി, എംഇഎസ് എൻജിനീയറിങ് കോളജ് മാനേജിങ് കമ്മിറ്റി അംഗം, കെൽട്രോൺ ഡയറക്ടർ, കൊച്ചിൻ യൂണിവേഴ്സിറ്റി സിൻഡിക്കറ്റ് അംഗം, എംഎസ്എസ് ജില്ലാ പ്രസിഡന്റ്, കാലിക്കറ്റ് ജേസീസ്, കാലിക്കറ്റ് സീനിയർ ചേംബർ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണ രംഗത്തും പ്രവർത്തിച്ചു.
കോഴിക്കോട്ടെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. 2001 ൽ എളമരം കരീമിനെ പരാജയപ്പെടുത്തിയാണ് അന്നത്തെ കോഴിക്കോട് രണ്ട് മണ്ഡലത്തിൽ നിന്ന് വിജയിക്കുന്നത്. മുൻ മന്ത്രി അഹമ്മദ് കുരിക്കൾ, ഇസ്ഹാഖ് കുരിക്കൾ എന്നിവരുടെ സഹോദരി ഫാത്തിമ ഷെറഫയാണ് ഭാര്യ. മക്കൾ: ടി.പി.എം. ഹാഷീറലി (എൻജിനീയർ, കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗം, കാലിക്കറ്റ് ചേംബർ) ഡോ. ഇജാസ് (ലണ്ടൻ), സജൽ മുഹമ്മദ് (അൽഫ അലൂമിനിയം), ടി.പി.എം. ജിഷാൻ (കോഴിക്കോട് കോർപറേഷൻ കൗൺസിലർ, മുഖദാർ വാർഡ്), റിഷ. മരുമക്കൾ: ഡോ. ഫാത്തിമ ജെഷീന (ഫാറൂഖ് കോളജ് ), നിഷ ഇജാസ് , റോഷി സജൽ, റഷി ജിഷാൻ.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments