Breaking News

*നിലവാരമുള്ള വിദ്യാഭ്യാസത്തോടൊപ്പം ജീവിതം കെട്ടിപ്പടുക്കാൻ ശരിയായ കരിയർ മാർഗനിർദേശവും പ്രധാനം: രമേശ് ചെന്നിത്തല*

കാസർഗോഡ് : വിദ്യാർത്ഥികൾ ജീവിതവിജയം കൈവരിക്കാൻ ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനൊപ്പം ശാസ്ത്രീയമായ കരിയർ മാർഗനിർദേശവും അനിവാര്യമാണെന്ന് മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (CIGI) സിജി സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന കോംപീറ്റൻസി അവെയർനസ് പ്രോഗ്രാമിന്റെ (CAP) സംസ്ഥാനതല ഉദ്ഘാടനം നായന്മാർമൂല തൻബീഹുൽ ഇസ്‌ലാം ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിൽസാധ്യതകൾ, അവയ്ക്കായി എങ്ങനെ തയ്യാറെടുക്കണം, വിവിധ മത്സരപരീക്ഷകളെ എങ്ങനെ സമീപിക്കണം, അപേക്ഷ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് അവബോധം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്തെ ആയിരത്തോളം ഹയർ സെക്കൻഡറി സ്കൂളുകളിൽ ഈ പരിപാടി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉദ്ഘാടന സമ്മേളനത്തിൽ CIGI ജനറൽ സെക്രട്ടറി ഡോ. സെഡ്. എ. അഷറഫ് അധ്യക്ഷത വഹിച്ചു. കാസർഗോഡ് എം.പി. രാജ്മോഹൻ ഉണ്ണിത്താൻ, കാസർകോട് എം എൽ എ കല്ലട്ര മാഹിൻ എന്നിവർ മുഖ്യാതിഥികളായി. കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. കെ. കെ. എൻ. കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി.

CIGI സി  സർക്കിൾ ഡയറക്ടർ ഷിഫാന വി. കെ. വിഷയാവതരണം നടത്തി.

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈഫുള്ള തങ്ങൾ, സ്കൂൾ മാനേജർ അബ്ദുല്ല കുഞ്ഞി സൽമാൻ, പ്രിൻസിപ്പൽ അബ്ദുല്ല കുഞ്ഞി, കരിയർ ക്ലബ് മെന്റർ സുബിൻ ജോസ്, CIGI ജില്ലാ പ്രസിഡന്റ് വി. കെ. പി. ഇസ്മായിൽ ഹാജി, ജില്ലാ ട്രഷറർ ഒ. കെ. മഹ്മൂദ്, വൈസ് പ്രസിഡന്റ് കെ. ടി. മുഹമ്മദ്, ഡോ കെ എ അഷറഫ് എന്നിവർ


ആശംസകൾ നേർന്നു.

പരിപാടിയുടെ കൺവീനർ നിസാർ പെറുവാഡ് സ്വാഗതവും CIGI ജില്ലാ സെക്രട്ടറി മുജീബ് മാങ്ങാട് നന്ദിയും രേഖപ്പെടുത്തി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments