* കൊടി സുനിക്ക് പൂട്ടിട്ട് കേരള പോലീസിന്റെ മിന്നൽ നീക്കം സെല്ലിൻ ഒറ്റയ്ക്ക് താമസം. സെലീൽ നിന്നും പുറത്ത് ഇറക്കില്ല.* ജയിൽ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഫോൺ വിളി; കൊടി സുനി തവനൂർ ജയിലിലെ പണിഷ്മെന്റ് സെല്ലിൽ!
കുറ്റിപ്പുറം : ജയിൽ അധികൃതരെ കബളിപ്പിച്ചുക്കൊണ്ട് സഹതടവുകാരന്റെ ഫോൺ കാർഡ് ഉപയോഗിച്ച് നിയമവിരുദ്ധമായി ഫോൺ വിളിച്ച സംഭവത്തിൽ കൊടി സുനിക്കെതിരെ കർശന നടപടി. തവനൂർ സെൻട്രൽ ജയിലിലെ ഒറ്റയാൾ പണിഷ്മെന്റ് സെല്ലിലേക്കാണ് (Punishment Cell) ഇപ്പോൾ കൊടി സുനിയെ മാറ്റിയിരിക്കുന്നത്.
ജയിൽ നിയമപ്രകാരം പണിഷ്മെന്റ് സെല്ലിൽ കഴിയുന്ന കൊടി സുനിക്ക് ഇനി സെല്ലിന് പുറത്തിറങ്ങാനോ ജയിലിലെ മറ്റ് സാധാരണ സൗകര്യങ്ങൾ ഉപയോഗിക്കാനോ അനുവാദമുണ്ടാകില്ല. ജയിൽ വകുപ്പ് അന്തേവാസികൾക്ക് നൽകുന്ന ഔദ്യോഗിക ഫോൺ കാർഡ് ഉപയോഗിച്ച് നിശ്ചിത മൂന്ന് വ്യക്തികളെ കർശന നിരീക്ഷണത്തോടെ മാത്രമേ വിളിക്കാൻ അനുമതിയുള്ളൂ. എന്നാൽ ഈ ചട്ടങ്ങളെല്ലാം ലംഘിച്ചാണ് കൊടി സുനി സഹതടവുകാരന്റെ കാർഡ് സംഘടിപ്പിച്ചു ഫോൺ കോൾ നടത്തിയത്.
കുറേനാളുകളായി പരോളിലിറങ്ങാനും ജയിൽ മാറാനുമുള്ള കൊടി സുനിയുടെ നീക്കങ്ങളുടെ ഭാഗമായാണ് ഈ രഹസ്യ ഫോൺ വിളികൾ എന്നാണ് ലഭിക്കുന്ന വിവരം. കണ്ണൂരിലെ ജയിലിലേക്ക് മാറാൻ മുൻപ് തീവ്രശ്രമം നടത്തിയിരുന്നെങ്കിലും, ജയിൽ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ സംഭവം കൊടി സുനിക്ക് നേരത്തെ തിരിച്ചടിയായിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ പുതിയ ലംഘനവും നടപടിയും.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments