*പെട്രോളിലെ എഥനോളിന് പിന്നാലെ ഡീസലിലും മാറ്റം, പ്രഖ്യാപിച്ച് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി; ബയോഫ്യുവൽ ഐസോബ്യൂട്ടനോൾ ചേർക്കാൻ തയ്യാറെടുപ്പ്*
ഫോസിൽ ഇന്ധനങ്ങളുടെ ഇറക്കുമതി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഡീസലിൽ 15 ശതമാനം വരെ ഐസോബ്യൂട്ടനോൾ ചേർക്കാൻ ഇന്ത്യ തയാറെടുക്കുന്നതായി കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. എഥനോൾ നേരിട്ട് ഡീസലിൽ ചേർക്കാൻ സാധിക്കില്ലെന്ന സാങ്കേതിക തടസ്സം ഉള്ളതിനാലാണ് എഥനോളിൽ നിന്നും ഐസോബ്യൂട്ടനോൾ ഉത്പാദിപ്പിക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തുന്നത്. ഇത് ഡീസലിന് പകരമുള്ള മികച്ചൊരു ഇന്ധനമായി മാറുമെന്നും ഊർജ്ജസ്വയംപര്യാപ്തതയിലേക്കും പുകമലിനീകരണം കുറയ്ക്കുന്നതിലേക്കുമുള്ള പ്രധാന ചുവടുവെപ്പാണിതെന്നും മന്ത്രി വ്യക്തമാക്കി.
No comments