Breaking News

കോൺഗ്രസിൽ യെസ് ബോസ് കൾച്ചർ ഇല്ല, അതുതന്നെയാണ് പാർട്ടിയുടെ സൗന്ദര്യവും: എം ലിജു;'ആശങ്ക പ്രകടിപ്പിക്കുന്നതിൽ എന്താണ് തെറ്റ്. ഞങ്ങളുടെ പാർട്ടി സിപിഐഎമ്മിനെ പോലെയല്ല'

കോൺഗ്രസിൽ യെസ് ബോസ് കൾച്ചർ ഇല്ലെന്ന് മന്ത്രി എം ലിജു. ഏകഛത്രപതി ഇല്ലാത്ത പാർട്ടിയാണ് കോൺഗ്രസ്. സർക്കാർ നയം സംബന്ധിച്ച് ആർക്കും ആശങ്കകൾ പങ്കുവെയ്ക്കാം. വീര്യം കുറഞ്ഞ മദ്യം വിൽക്കണോയെന്നതിൽ യുഡിഎഫ് തീരുമാനം എടുക്കുമെന്നും എം ലിജു വ്യക്തമാക്കി.

'ആശങ്ക പ്രകടിപ്പിക്കുന്നതിൽ എന്താണ് തെറ്റ്. ഞങ്ങളുടെ പാർട്ടി സിപിഐഎമ്മിനെ പോലെയല്ല. പിണറായി വിജയൻ പറയുന്നതിലും അപ്പുറത്തേക്ക് മറ്റൊന്ന് നിലവിൽ ഇല്ലെന്ന് പറയുന്ന ഒരു പാർട്ടിയല്ല ഞങ്ങളുടേത്. ഞങ്ങളുടെ പാർട്ടിയിൽ ഏകഛത്രപതികളില്ല. അതിനാൽ അഭിപ്രായം ഉയരും. അതാണ് കോൺഗ്രസിന്റ്റെ സൗന്ദര്യം. മുഖ്യമന്ത്രി ഉൾപ്പെടെ ആ സ്‌പിരിറ്റിലാണ്. വേറെ വ്യാഖ്യാനിക്കേണ്ട. യെസ് ബോസ് കൾച്ചറല്ല ഞങ്ങൾക്കുള്ളത്', മന്ത്രി എം ലിജു പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments