Breaking News

* പാലായില്‍ മായ രാഹുല്‍ പുതിയ ചെയര്‍പേഴ്‌സണ്‍:യുഡിഎഫിലെ റിയ ബിനോയ്ക്ക് 10 വോട്ടുകള്‍*

കോട്ടയം: പാലായില്‍ മായ രാഹുല്‍ പുതിയ ചെയര്‍പേഴ്‌സണ്‍. 16 പേരുടെ പിന്തുണയിലാണ് മായ ചെയര്‍പെഴ്‌സണായത്. എല്‍ഡിഎഫിലെ 12 പേരും 3 കോണ്‍ഗ്രസ് വിമതരും മായയെ പിന്തുണച്ചു. യുഡിഎഫിലെ റിയ ബിനോയ്ക്ക് 10 വോട്ടുകള്‍ ലഭിച്ചു.

മുന്‍ ചെയര്‍പേഴ്സണ്‍ ദിയ പുളിക്കക്കണ്ടത്തിനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതിനെ തുടര്‍ന്നാണ് പുതിയ ഭരണാധികാരിയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് നടന്നത്.

കഴിഞ്ഞ മാസം 21നാണ് എല്‍ഡിഎഫ് പാലാ നഗരസഭയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. അവിശ്വാസ പ്രമേയത്തെ നാല് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും കോണ്‍ഗ്രസ് കൗണ്‍സിലറായ മായാ രാഹുലും പിന്തുണച്ചിരുന്നു. ഇതോടെയാണ് യുഡിഎഫ് പിന്തുണയോടെ നിലനിന്നിരുന്ന നഗരസഭാ ഭരണം പ്രതിസന്ധിയിലായത്.


നഗരസഭാധ്യക്ഷയായിരുന്ന ദിയാ ബിനു ഉൾപ്പെടുന്ന സ്വതന്ത്ര കൂട്ടായ്മയോട് കോൺഗ്രസ് കൗൺസിലർമാരും സ്വതന്ത്ര അംഗമായ ഉപാധ്യക്ഷ മായാ രാഹുലും ഇടഞ്ഞതോടെയാണ് പാലാ നഗരസഭയിൽ ഭരണപക്ഷത്ത് വിള്ളലുണ്ടായത്. ഈ രാഷ്ട്രീയ സാഹചര്യം തങ്ങൾക്കനുകൂലമാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഇടതുപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.

പാലാ നഗരസഭയിൽ 26 അംഗങ്ങളാണുള്ളത്.  എൽഡിഎഫിന് 12 അംഗങ്ങളുണ്ട്. യുഡിഎഫിന്  14 അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്  കോൺഗ്രസ്- 6 കേരളാ കോൺഗ്രസ്- 3 സ്വതന്ത്ര മുന്നണി- 3 കെ.ഡി.പി.- 1, സ്വതന്ത്രയായി വിജയിച്ച മായാ രാഹുലിൻ്റെ പിന്തുണയും കൂടി ഉൾപ്പെടുന്നതാണ് 14.

അവിശ്വാസ പ്രമേയത്തെ പിന്തുണച്ച നാല് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്കെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം കോട്ടയം ഡിസിസി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments