'ഓപ്പറേഷൻ തൂഫാൻ' കാഞ്ഞങ്ങാട്ട് വൻ മയക്കുമരുന്ന് വേട്ട: 12.75 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേർ അറസ്റ്റിൽ.
കാസറഗോഡ് : മയക്കുമരുന്ന് മാഫിയകൾക്കെതിരെ കേരള പോലീസ് ശക്തമാക്കിയ 'ഓപ്പറേഷൻ തൂഫാൻ' നടപടികളുടെ ഭാഗമായി ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിലായി.
കാഞ്ഞങ്ങാട് അജാനൂരിൽ കാറിൽ വിൽപനയ്ക്കായി കൊണ്ടുനടന്ന 12.75 ഗ്രാം എം.ഡി.എം.എയാണ് പോലീസ് പിടിച്ചെടുത്തത്.
കാഞ്ഞങ്ങാട് കുരുന്തൂർ സ്വദേശി അബ്ദുൾ സഫ്വാൻ (29), കാഞ്ഞങ്ങാട് പടന്നക്കാട് സ്വദേശി മുഹമ്മദ് ആഷിഖ് (24) എന്നിവരാണ് പിടിയിലായത്.
ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പ്രേമൻ സി.വിക്കും സംഘത്തിനും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫ് ടീമിന്റെ സഹായത്തോടെ പരിശോധന നടന്നത്. വൈകുന്നേരം 4:45-ഓടെ അജാനൂർ അബ്ദുൾ റഹ്മാൻ നഗറിന് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിലാണ് പ്രതികൾ മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്.
തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ മുഹമ്മദ് ആഷിഖിന്റെ പക്കൽ നിന്നും കാറിന്റെ ഡാഷ്‌ബോർഡിൽ നിന്നുമായി രണ്ട് പാക്കറ്റുകളിലായി സൂക്ഷിച്ച നിലയിൽ 12.75 ഗ്രാം എം.ഡി.എം.എ കണ്ടെത്തുകയായിരുന്നു. പ്രതികൾ സഞ്ചരിച്ച കാറും, മൊബൈൽ ഫോണുകളും, ഇലക്ട്രോണിക് വേയിങ് മെഷീനും, പണവും പോലീസ് കസ്റ്റഡിയിൽ എടുത്തു.
പ്രതികൾക്കെതിരെ എൻ.ഡി.പി.എസ് നിയമപ്രകാരം ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു. ലഹരിമരുന്ന് വ്യാപനം തടയുന്നതിനായി കേരള പോലീസ് ഊർജിതമായി നടപ്പിലാക്കി വരുന്ന 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായി ശക്തമായ പരിശോധനകൾ തുടരും.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments