Breaking News

ജിലേബിൽ പാർക്ക്‌ ചെയ്ത ബസ്സുകൾക്കിടയിപ്പെട്ട് ബംഗ്ലാദേശി ഡ്രൈവർക ദാരുണാന്ത്യം ഇന്ത്യൻ ഡ്രൈവർ അറസ്റ്റിൽ.*

കുവൈത്ത് സിറ്റി : ഓഗസ്റ്റ് 14, കുവൈത്തിൽ ജിലിബ് അൽ ശുയൂഖ് പ്രദേശത്ത് ഉണ്ടായ വാഹനാപകടത്തിൽ 50 വയസ്കാരനായ ബംഗ്ലാദേശി ഡ്രൈവർ  ദാരുണമായി കൊല്ലപ്പെട്ടു.  പ്രദേശത്തെ പാർക്കിങ്ങിൽ നിർത്തിയിട്ടിരുന്ന 
സ്വന്തം ബസിൽ നിന്ന് ഇറങ്ങി ബസിന്റെ പിൻ ഭാഗം പരിശോധിക്കുന്നതിനിടയിലാണ്  അപകടം സംഭവിച്ചത്. രണ്ട് ബസുകൾ ഒന്നിന് മുന്നിൽ മറ്റൊന്നായി നിർത്തിയിട്ടിരിക്കുകയായിരുന്നു.കൊല്ലപ്പെട്ട ഡ്രൈവർ ബസിന്റെ  പിൻ ഭാഗം പരിശോധിക്കവേ പിന്നിൽ നിർത്തിയിട്ട  ബസിന്റെ ഡ്രൈവർ ബസ്സ് മുന്നോട്ട് നീക്കുകയായിരുന്നു.
ഇതെ തുടർന്ന് ഇരു ബസുകൾക്കുമിടയിൽ കുടുങ്ങിപ്പോയ ഡ്രൈവർ  സംഭവസ്ഥലത്തുവെച്ച് തന്നെ മരിക്കുകയും ചെയ്തു..അപകടത്തിന് കാരണമായ ബസിന്റെ ഡ്രൈവർ ഇന്ത്യക്കാരനാണ്. ഇയാളെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തു വരികയാണ്. 
തുടർ നടപടികൾക്കായി കേസ് ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് കൈമാറി..... റഹിം ആരിക്കാടി  കുവൈറ്റ്


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments