Breaking News

*കേരളാ പൊലിസില്‍ വന്‍ അഴിച്ചുപണി; സ്റ്റേഷനുകളുടെ ഭരണച്ചുമതല എസ്‌ഐമാര്‍ ഏറ്റെടുക്കുന്നു*

തിരുവനന്തപുരം : സംസ്ഥാനത്തെ പൊലിസ് സ്റ്റേഷനുകളുടെ ഭരണം ഇനി മുതല്‍ സബ് ഇന്‍സ്‌പെക്ടര്‍മാരുടെ (എസ്.ഐ) കീഴിലാകും. പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യമായ രീതിയില്‍ സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച 'എന്റെ പൊലിസ് സ്റ്റേഷന്‍' പദ്ധതിയുടെ ഭാഗമായാണ് ഈ സുപ്രധാന മാറ്റം. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് തിരുവനന്തപുരത്ത് നിര്‍വഹിക്കും. എന്നാല്‍, സംസ്ഥാനത്തെ പ്രധാനപ്പെട്ട 64 സ്റ്റേഷനുകളില്‍ നിലവിലുള്ളതുപോലെ ഇന്‍സ്‌പെക്ടര്‍മാര്‍ തന്നെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരായി (എസ്.എച്ച്.ഒ) തുടരും.

രാജ്യത്ത് തന്നെ ആദ്യമായാണ് പൊലിസ് സ്റ്റേഷനുകളെ അടിസ്ഥാനമാക്കി ഇത്രയും വിപുലമായ ഒരു പരിഷ്‌കരണം നടക്കുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. മികച്ച സേവനം ഉറപ്പാക്കുന്നതിനൊപ്പം അനധികൃത തടങ്കലുകളും കസ്റ്റഡി മര്‍ദ്ദനങ്ങളും പൂര്‍ണ്ണമായും ഇല്ലാതാക്കി അന്വേഷണങ്ങള്‍ കൂടുതല്‍ ശാസ്ത്രീയമാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജനങ്ങളോട് കൂടുതല്‍ അനുഭാവപൂര്‍വ്വം ഇടപെടുന്നതിനായി പ്രത്യേക പരിശീലനം നല്‍കും.

ഇതിനുപുറമെ, ഇരുപത് വര്‍ഷം പിന്നിടുന്ന ജനമൈത്രി സുരക്ഷാ പദ്ധതി കാലാനുസൃതമായി പരിഷ്‌കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഡി.ഐ.ജിമാരുടെ മേല്‍നോട്ടത്തില്‍ ജനങ്ങളില്‍ നിന്നും കൃത്യമായി അഭിപ്രായങ്ങള്‍ സ്വരൂപിക്കാന്‍ സ്വതന്ത്രമായൊരു സംവിധാനം ഏര്‍പ്പെടുത്തും. കൂടാതെ, ലഭിക്കുന്ന പരാതികളും എഫ്.ഐ.ആറുകളും ഡി.ജി.പിയുടെ നേരിട്ടുള്ള നിരീക്ഷണത്തില്‍ ഡിജിറ്റലായി വിലയിരുത്തുമെന്നതും ഈ പദ്ധതിയുടെ പ്രധാന സവിശേഷതയാണ്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments