Breaking News

*ഓണാഘോഷവും ബോധവൽക്കരണ ക്ലാസ്സും 2026 ആഗസ്‌റ്റ് 11ന് തിരൂർ ലയൺസ് ഹാളിൽ നടന്നു.*

തിരൂർ : തിരൂർ ലയൺസ് ക്ലബ്ബും വോയിസ് ഓഫ് ഡിസേബിൾഡ് തിരൂർ ബ്ലോക്ക് കമ്മിറ്റിയും തിരൂർ മുനിസിപ്പൽ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷവും ബോധവൽക്കരണ ക്ലാസ്സും 2026 ആഗസ്‌റ്റ് 11ന് തിരൂർ ലയൺസ് ഹാളിൽ നടന്നു.

സ്നേഹവും സൗഹൃദവും സമത്വവും പങ്കുവെച്ച് ഓണത്തിൻ്റെ നന്മയും സന്തോഷവും നമുക്ക് ഒരുമിച്ച് ആഘോഷിക്കാം, നിറങ്ങളും പുഞ്ചിരികളും സൗഹൃദവും നിറച്ച് നമ്മുടെ പ്രിയപ്പെട്ട കുഞ്ഞുങ്ങൾക്കൊപ്പം ഓണത്തിന്റെ സന്തോഷം പങ്കുവെക്കാം എന്ന ആശയത്തോടുകൂടി പരിപാടി ശ്രീ. ദിലീപ് കെ. കൈനികര (ബഹു. സബ് കലക്ടര്‍ തിരൂര്‍) ഉദ്ഘാടനം ചെയ്തു ചടങ്ങില്‍ ശ്രീ. ദിലീപ് അമ്പായത്തിൽ (പ്രസിഡൻ്റ്, തിരൂർ ലയൺസ് ക്ലബ്ബ്) അധ്യക്ഷന്‍ വഹിച്ചു.
 (വോയ്‌സ് ഓഫ് ഡിസേബിൾഡ്, മലപ്പുറം ജില്ലാ സെക്രട്ടറി) ശ്രീ. മുഹമ്മദ് ഷഫീഖ് സ്വാഗതം പറഞ്ഞു. മുഖ്യാതിധിയായി ശ്രീമതി. ഷാഹിന നിയാസി (ചെയർപേഴ്സ‌ൺ, വികസന സ്റ്റാന്റ്റിംഗ് കമ്മിറ്റി മലപ്പുറം ജില്ലാ പഞ്ചായത്ത്).
ശ്രീമതി. കെ.വി. ഷബ്ന (തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്) ശ്രീമതി. സിന്ധു മംഗലശ്ശേരി (വൈസ് ചെയർപേഴ്‌സൺ, തിരൂർ മുനിസിപ്പാലിറ്റി), പി.എ. ബാവ.(ചേമ്പര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ),ശ്രീ. ബഷീര്‍ മുല്ലശ്ശേരി (സെക്രട്ടറി തിരൂര്‍ ലയണ്‍സ് ക്ലബ്ബ്), ശ്രീ. നാസിർ മനയിൽ (വോയ്‌സ് ഓഫ് ഡിസേബിൾഡ് സ്റ്റേറ്റ് കോർഡിനേറ്റർ) ഡോ. എം.എ. കബീർ, ആശംസകള്‍ അറിയിച്ചു.
ലയൺസ് ട്രഷറർ ജയദേവൻ, വൈസ് പ്രസിഡൻ്റ് നവാസ്, സുരേഷ് അൽമനാറ, ജോയിൻ്റ് സെകട്ടറി ഷെബീബ് , ജയദേവൻ, മധു , മുസ്‌തഫ, ഹസൈനാർ . ഹസ്സൻ അമ്മേങ്ങര തുടങ്ങിയ മെമ്പർമാരും സന്നിഹിതരായി.
മലപ്പുറം ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗം അഡ്വ. ശ്രീമതി. എം.ടി. ഷബു ഷബീബ്,അഡ്വ. രൂപ തിരൂര്‍
 ഭിന്നശേഷിയുള്ള വ്യക്തികള്‍ക്കുള്ള അവകാശ സംരക്ഷണ നിയമത്തെ സംബന്ധിച്ച് സംസാരിച്ചു.
 റുബീന ബ്ലോക്ക് ട്രഷറർ നന്ദിയും പറഞ്ഞു.


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments