Breaking News

*റോട്ടറി അംഗത്വ വികസന സെമിനാർ സംഘടിപ്പിച്ചു.*

കോഴിക്കോട് : കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളും മാഹിയും ഉൾപ്പെടുന്ന 
റോട്ടറി ഡിസ്ട്രിക്ട് 3204 അംഗത്വ വികസനസെമിനാർ സംഘടിപ്പിച്ചു.
കോഴിക്കോട് ഗോകുലം ഗ്രാൻറിൽ വച്ചു നടന്ന ഏകദിന സെമിനാറിന്ന് റോട്ടറി കോഴിക്കോട് സൺറൈസ് റോട്ടറി ക്ലബ്ബ് ആതിഥേയം വഹിച്ചു.

റോട്ടറിയുടെ അംഗത്വം വർധിപ്പിക്കുന്നതിനും നിലവിലുള്ള അംഗങ്ങളെ കൂടുതൽ സജീവമാക്കുന്നതിനും ക്ലബ്ബുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമുള്ള വിവിധ ആശയങ്ങളും പ്രവർത്തനരീതികളും സെമിനാറിൽ അവതരിപ്പിച്ചു.

പരിപാടിയുടെ സംഘാടക ചെയർമാൻ റോട്ടേറിയൻ എം.ഡി. ഇബ്രാഹിം പി സ്വാഗതം ആശംസിച്ചു. *റോട്ടറി ഡിസ്ട്രിക്ട് 3204  ഗവർണർ എം.വി. മോഹൻദാസ് മേനോൻ അധ്യക്ഷത വഹിച്ചു*. സെമിനാറിന്റെ ലക്ഷ്യവും പ്രസക്തിയും ഡിസ്ട്രിക്ട്  അംഗത്വ ചെയർമാൻ രാജകുമാർ വിശദീകരിച്ചു.

*റോട്ടറി ഇന്റർനാഷണൽ വൈസ് പ്രസിഡന്റ് എഞ്ചിനീയർ എ.കെ.എസ്. മുരുഗാനന്ദം സെമിനാർ ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തി.* സോൺ 5 അംഗത്വ മേഖലാ കോ-ഓർഡിനേറ്റർ, പി.ഡി.ജി. റോട്ടേറിയൻ കുമാനൻ മുഖ്യാതിഥിയായി സംസാരിച്ചു. ഉപദേഷ്ടാവും റോട്ടറി ഇന്റർനാഷണൽ സോൺ 5 എ.ഇ.പി.എൻ.സി.യുമായ മുൻ ഡിസ്ട്രിക്റ്റ് ഗവർണ്ണർ റോട്ടേറിയൻ ശ്രീധരൻ നമ്പ്യാർ ആശംസകൾ അർപ്പിച്ചു.

തുടർന്ന് നടന്ന പ്ലീനറി സെഷനുകളിൽ അംഗത്വ വികസനത്തിന്റെ വിവിധ തലങ്ങൾ വിശദമായി അവതരിപ്പിച്ചു. “അംഗത്വം വിപുലീകരിക്കാം” എന്ന വിഷയത്തിൽ ഡിസ്ട്രിക്ട്  ലേണിംഗ് ഫെസിലിറ്റേറ്റർ റോട്ടേറിയൻ ഡോ. സന്തോഷ് ശ്രീധർ, “ആകർഷകമായ യോഗങ്ങൾ” എന്ന വിഷയത്തിൽ നിയുക്ത ഡിസ്ട്രിക്ട് ഗവർണർ റോട്ടേറിയൻ ദീപക് നായർ, “ബന്ധങ്ങളും അതിനപ്പുറവും” എന്ന വിഷയത്തിൽ നിയുക്ത ഡിസ്ട്രിക്ട് ഗവർണർ റോട്ടേറിയൻ ഡോ. അനിൽ മേലത്ത്, “പരിശ്രമവും നേട്ടവും” എന്ന വിഷയത്തിൽ ചെയർമാനും അസിസ്റ്റന്റ് ഗവർണറുമായ റോട്ടേറിയൻ ഡോ. ജോസഫ് ബെനവൻ, “അതിരുകൾക്കപ്പുറം” എന്ന വിഷയത്തിൽ അധ്യാപകനും ഡിജിറ്റൽ മാർക്കറ്റിംഗ് പരിശീലകനുമായ ഡോ. അരവിന്ദ് ടി.എസ്. എന്നിവർ ക്ലാസുകൾ നയിച്ചു.

റോട്ടറി ക്ലബ്ബുകളുടെ അംഗത്വം വർധിപ്പിക്കുന്നതിനൊപ്പം അംഗങ്ങളെ സജീവമായി സംഘടനാ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുക, ആകർഷകവും ഫലപ്രദവുമായ യോഗങ്ങൾ സംഘടിപ്പിക്കുക, അംഗങ്ങൾ തമ്മിലുള്ള സൗഹൃദവും ബന്ധവും ശക്തിപ്പെടുത്തുക, പുതിയ മേഖലകളിലേക്ക് റോട്ടറിയുടെ പ്രവർത്തനം വ്യാപിപ്പിക്കുക തുടങ്ങിയ വിഷയങ്ങൾ സെഷനുകളിൽ ചർച്ചയായി.

കാലിക്കറ്റ് സൺറൈസ് പ്രസിഡണ്ട് റോട്ടേറിയൻ ആർക്കിടെക്റ്റ് അനീഷ് നായർ സമാപന സമ്മേളനത്തിൽ സ്വാഗതം ആശംസിച്ചു. ഡിസ്‌ട്രിക്ട് കോ-ഓർഡിനേറ്റർ ( മെമ്പർഷിപ്പ് ) റോട്ടേറിയൻ എം.ടി. ദിനേശ് സമാപന സന്ദേശം നൽകി. സെക്രട്ടറി റോട്ടേറിയൻ രാകേഷ് കെ.വി. നന്ദി രേഖപ്പെടുത്തി.

റോട്ടറി ഡിസ്ട്രിക്ട് 3204ന്റെ *94  ക്ലബ്ബുകളിൽ നിന്നുള്ള ഭാരവാഹികളും അംഗങ്ങളുമായി 400ഓളം പേർ സെമിനാറിൽ പങ്കെടുത്തു.* അംഗത്വ വികസനത്തിലൂടെ റോട്ടറിയുടെ പ്രവർത്തനശേഷിയും സാമൂഹിക ഇടപെടലുകളും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രചോദനമേകുന്നതായി സെമിനാർ മാറി.


ഫോട്ടോ : റോട്ടറി ഇന്റർനാഷണൽ വൈസ് പ്രസിഡന്റ് എഞ്ചിനീയർ എ.കെ.എസ്. മുരുഗാനന്ദം സെമിനാർ ഉദ്ഘാടനം നിർവഹിക്കുന്നു. മുൻ ഡിസ്ട്രിക്റ്റ് ഗവർണ്ണർ ഡോ. രാജേഷ് സുഭാഷ്,  മുൻ ഡിസ്ട്രിക്റ്റ് ഗവർണ്ണർ ഡോ. സന്തോഷ് ശ്രീധർ, ഡിസ്ട്രിക്ട് ഗവർണർ എം.വി. മോഹൻദാസ്, മുൻ ഡിസ്ട്രിക്റ്റ് ഗവർണ്ണർ. റോട്ടേറിയൻ കുമാനൻ, മുൻ ഡിസ്ട്രിക്റ്റ് ഗവർണ്ണർ റോട്ടേറിയൻ ശ്രീധരൻ നമ്പ്യാർ എന്നിവർ സമീപം


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments