Breaking News

വഖഫ് ബോർഡ് വിഷയത്തിൽ ആർഎസ്എസിന്റെയും കാസയുടേയും നിലപാടുകളെ സർക്കാർ പൂർണ്ണമായി അംഗീകരിച്ചു: ഉമർ ഫൈസി മുക്കം.

സിപിഐഎം പരിപാടിയിൽ പങ്കെടുത്തത് യഥാർത്ഥ വസ്തുതകൾ ബോധ്യപ്പെടുത്താനെന്ന് ഉമർ ഫൈസി മുക്കം. തനിക്കെതിരെയുള്ള ആരോപണങ്ങൾ വാസ്തവവിരുദ്ധമാണെന്നും വഖ്ഫ് ബോർഡ് അംഗമെന്ന നിലയിൽ സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടത് തന്റെ ബാധ്യതയാണെന്നും
ഫൈസ് മുക്കം പ്രസ്‌താവനയിലൂടെ വ്യക്തമാക്കി വഖഫ് ബോർഡുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് സംസാരിച്ചതെന്നും ഉമർ ഫൈസി മുക്കം വിശദീകരിച്ചു.

ഷോൺ ജോർജിന്റെ ഹർജി അംഗീകരിച്ച് കൊണ്ട് രണ്ട് അമുസ്ലിങ്ങളെ വഖഫ് ബോർഡിൽ നിയമിക്കാനുള്ള സാധ്യതയാണ് സർക്കാർ ചൂണ്ടിക്കാട്ടിയത്. സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയിൽ ആർഎസ്എസിന് അനുകൂലമായി നിലപാട് സ്വീകരിച്ചു. അമുസ്‌ലിം അംഗങ്ങളിലൂടെ ആർഎസ്എസുകാർ വഖഫ് ബോർഡിൽ എത്താമെന്നാണ് താൻ പറഞ്ഞതെന്നും ഉമർ ഫൈസി മുക്കം വിശദീകരിച്ചു. മുനമ്പം വിഷയം മുൻ നിർത്തി വഖഫ് ബോർഡ് പിരിച്ചുവിടാൻ സർക്കാർ നീക്കമെന്നും ഉമർ ഫൈസി മുക്കം ആരോപിച്ചു ഭൂമി കയ്യേറിയവരെ ഇറക്കിവിടില്ലെന്ന് മുഖ്യമന്ത്രിയും കുഞ്ഞാലിക്കുട്ടിയും പറയുന്നു. എന്നാൽ ആർഎസ്എസിൻ്റേയും കാസയുടേയും നിലപാടുകളെ പൂർണ്ണമായി അംഗീകരിച്ചാണ് സർക്കാർ ഹൈക്കോടതിയിൽ സ്റ്റേറ്റ്മെന്റ് ഫയൽ ചെയ്തതെന്നും ഉമർ ഫൈസി മുക്കം വിശദീകരിച്ചു. അപ്പോൾ മൗനം പാലിച്ചവരാണ് ഇപ്പോൾ തനിക്കെതിരെ പരാതിയുമായി രംഗത്തുവന്നിട്ടുള്ളതെന്നും ഉമർ ഫൈസി മുക്കം പ്രസ്‌താവനയിൽ കുറ്റപ്പെടുത്തി.
സിപിഐഎം വേദിയിൽ പങ്കെടുത്ത് യുഡിഎഫ് സർക്കാരിനെ വിമർശിച്ച ഉമർ ഫൈസി മുക്കത്തിന്റെ നിലപാടിനെതിരെ സമസ്‌തയും മുസ്ലിം ലീഗും അടക്കമുള്ള സംഘടനകൾ രം ഗത്ത് വന്നിരുന്നു. ഏറ്റവും ഒടുവിൽ നാസർ ഫൈസി കൂടത്തായി ഉമർ ഫൈസിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരുന്നു. ഉമർ ഫൈസി സമസ്‌തയെ ചെളിവാരി എറിയാൻ കാരണമാകുന്നെന്നായിരുന്നു നാസർ ഫൈസി കൂടത്തായിയുടെ പ്രധാന വിമർശനം. സമസ്‌തയുടെ വേദിയിൽ മുസ്ലീങ്ങൾക്ക് സഖാവ് ആകാൻ പറ്റില്ലെന്ന് പറയുന്നയാൾ CPIM വേദിയിൽ പോയി സ്വയം സഖാവാണെന്ന് പരിചയപ്പെടുത്തുന്നെന്നും നാസർ ഫൈസി കുറ്റപ്പെടുത്തിയിരുന്നു.

 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments