കുവൈത്തിൽ 27 കാരനായ മലയാളി യുവാവിനെ ഹവല്ലിയിലെ താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി
കുവൈത്ത് സിറ്റി : ഓഗസ്റ്റ് 18, കുവൈത്തിൽ മലയാളി യുവാവിനെ താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ,പെരിനാട്, തൃകടവൂർ സ്വദേശി ജിജോ ആന്റണി ( 27) ആണ് മരണമടഞ്ഞത്.ഇന്ന് വൈകീട്ട് മൂന്ന് മണിയോടെ ഹവല്ലിയിൽ ഇദ്ദേഹം താമസിക്കുന്ന കെട്ടിടത്തിൽ വെച്ചാണ് സംഭവം നടന്നത്. ഇദ്ദേഹം ജോലി ചെയ്യുന്ന സ്ഥാപനത്തിലെ തൊഴിലാളികൾ ഈ കെട്ടിടത്തിലാണ് താമസിക്കുന്നത്. സ്വകാര്യ സ്ഥാപനത്തിൽ ഡെലിവറി ഡ്രൈവർ ആയി ഒന്നര മാസം മുമ്പാണ് ജിജോ കുവൈത്തിൽ എത്തിയത്.. നാളെ ഡ്രൈവിംഗ് ടെസ്റ്റ് നടക്കാനിരിക്കവേയാണ് മരണം.സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പിതാവ് : ആന്റണി, മാതാവ് : ശാന്തി റഹിം ആരിക്കാടി കുവൈറ്റ്
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments