Breaking News

*തൃശ്ശൂരിൽ കാടാമ്പുഴ സ്വദേശിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതക സാധ്യതയിൽ പോലീസ് അന്വേഷണം*

തൃശ്ശൂർ : ശക്തൻ സ്റ്റാൻഡിന് സമീപം ബിവറേജസിന് അടുത്ത് ഇന്ന് രാവിലെ യുവാവിനെ കുത്തേറ്റ് രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി. 
മരിച്ചത്  മലപ്പുറം കാടാമ്പുഴ സ്വദേശിയും നിലവിൽ തൃശ്ശൂർ വലിയ പറപ്പൂർ കോടിയിൽ താമസക്കാരനുമായ അജ്മൽ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ശരീരത്തിൽ കത്തി കൊണ്ടുള്ള ആഴത്തിലുള്ള മുറിവുകളോടെ റോഡരികിൽ കിടക്കുന്ന നിലയിലാണ് നാട്ടുകാർ കണ്ടത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നെടുപുഴ പോലീസ് ഇൻക്വസ്റ്റ് നടപടിയിൽ പൂർത്തിയാക്കി.

തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ട നടപടികൾക്കായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൊലപാതക സാധ്യത മുൻനിർത്തി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
പിതാവ് അയ്യൂബ് മാതാവ് ഹാജറ
ഭാര്യ: ജെസ്സി തൃശൂർ.
മകൾ: തക്കുടു.


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments