Breaking News

*കുമ്പളയിൽ വൻ ലഹരിവേട്ട; കാറിൽ കടത്തുകയായിരുന്ന 3.355 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് പേർ അറസ്റ്റിൽ*

കുമ്പള : പോലീസ് സ്റ്റേഷൻ പരിധിയിൽ വാഹന പരിശോധന നടത്തുന്നതിനിടയിൽ കാറിൽ കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി മൂന്ന് പേരെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. മംഗൽപ്പാടി അടുക്ക റോയൽ സ്ട്രീറ്റിലാണ് സംഭവം നടന്നത്.
കുമ്പള സബ് ഇൻസ്പെക്ടർ അനൂപ്. എസും സംഘവും രാത്രി പട്രോളിംഗും വാഹന പരിശോധനയും നടത്തിവരുന്നതിനിടയിലാണ് നിരോധിത ലഹരിമരുന്ന് വേട്ട. അടുക്ക റോയൽ സ്ട്രീറ്റിൽ വെച്ച് അമിതവേഗതയിൽ വന്ന കാറിന്  പോലീസ് കൈകാണിച്ചെങ്കിലും നിർത്താതെ വെട്ടിച്ച് കടക്കാൻ ശ്രമിക്കുകയായിരുന്നു, തുടർന്ന് വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേരും ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് ഉദ്യോഗസ്ഥർ ഇവരെ സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു.

മംഗൽപ്പാടി അടുക്ക വീട്ടിൽ അബ്ദുൽ അസീസ് (43), 

നെക്രാജെ അലങ്കോള വീടത്തിൽ അബൂബക്കർ കെ.വി. (32), 

മൊഗ്രാൽ സ്വദേശി മുസ്തഫ (44) എന്നിവരാണ് പിടിയിലായത്. സാക്ഷികളുടെ സാന്നിധ്യത്തിൽ നടത്തിയ വാഹന പരിശോധനയിൽ മുൻവശത്തെ ഡാഷ്‌ബോർഡിനുള്ളിൽ സിപ്പ് ലോക്ക് കവറിലായി സൂക്ഷിച്ച നിലയിൽ 3.355 ഗ്രാം എം.ഡി.എം.എ കണ്ടെത്തുകയായിരുന്നു.

പിടിയിലായ പ്രതികളിൽ നിന്നും മയക്കുമരുന്നിന് പുറമെ മൊബൈൽ ഫോണുകളും പണവും ഇവർ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികൾക്കെതിരെ എൻ.ഡി.പി.എസ് ആക്ട്പ്രകാരം കുമ്പള പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments