ഗാന്ധിജിയുടെ ഇന്ത്യ വർത്തമാനവും പ്രതീക്ഷയും"പ്രഭാഷണവും ആദരവുംനാളെ (21-08- വെള്ളി) തിരൂരിൽ
തിരൂർ: ധാർമിക, സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്ന തിരൂർ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ "ഗാന്ധിജിയുടെ ഇന്ത്യ
വർത്തമാനവും പ്രതീക്ഷയും" എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള
പ്രഭാഷണവും സാംസ്കാരിക വേദി അംഗങ്ങളിൽ നിന്നും ജനപ്രതിനിധികളായവർക്കുള്ള ആദരവും
നാളെ (21-08- വെള്ളി)
തിരൂർ താഴെപ്പാലം സംഗമം ഓഡിറ്റോറിയത്തിൽ നടക്കും.
വൈകുന്നേരം നാലുമണിക്കാരംഭിക്കുന്ന ചടങ്ങ് അഡ്വ:വി.കെ ഫൈസൽ ബാബു എം. എൽ.എ ഉദ്ഘാടനം ചെയ്യും.മുതിർന്ന മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ എൻ.പി ചെക്കുട്ടി മുഖ്യപ്രഭാഷണം നിർവഹിക്കും.
തിരുർ നഗരസഭാ ചെയർപേഴ്‌സൺ കിഴേടത്തിൽ ഇബ്രാഹിം ഹാജി മുഖ്യാതിഥിയായിരിക്കും.
അഡ്വ. ഫൈസൽ ബാബു എംഎൽഎ, താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കുഞ്ഞിപ്പ തെയ്യമ്പാടി, തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡൻ്റ് മുജീബ് പൂളക്കൽ,താനൂർ ബ്ലോക്ക് പഞ്ചായത്തംഗം കെ.എം ആഫിയ നൗഫൽ എന്നിവർക്കുള്ള സ്നേഹോപഹാരം കേരള പി.ആർ.ഡി റിട്ട. അഡിഷണൽ ഡയറക്ടർ പി.എ റഷീദ് സമ്മാനിക്കും.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments