*AICC ആസ്ഥാനത്ത് വന്ദേമാതരം പാടിയത് കേരളത്തിൽ നിന്ന് പറഞ്ഞയച്ച ഗായക സംഘം ആണോ;* *പരിഹസിച്ച് ചിന്താ ജെറോം;**വി ഡി സതീശൻ ആർഎസ്എസിന് വിധേയപ്പെട്ടെന്ന രൂക്ഷ വിമർശനവും ചിന്തയുടെ ഭാഗത്ത് നിന്നുണ്ടായി*
ഓണം വാരാഘോഷത്തിന്റെ സമാപന വേദിയിൽ വന്ദേമാതരം പൂർണമായും ആലപിച്ചതിൽ പ്രതികരണവുമായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം. എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പാടിയത് കേരളത്തിൽ നിന്ന് പറഞ്ഞയച്ച ഗായക സംഘം ആണോ എന്നായിരുന്നു ചിന്തയുടെ പരിഹാസം. വന്ദേമാതരം മുഴുവൻ പാടണമെന്നത് നിർബന്ധമായ പ്രോട്ടോക്കോളല്ല. അത്തരം വിവേചന ബുദ്ധി ഉപയോഗിക്കാൻ യുഡിഎഫിന് കഴിയുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി. വി ഡി സതീശൻ ആർഎസ്എസിന് വിധേയപ്പെട്ടെന്ന രൂക്ഷ വിമർശനവും ചിന്തയുടെ ഭാഗത്ത് നിന്നുണ്ടായി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരേ പ്രത്യയശാസ്ത്രവുമായി മുന്നോട്ടുപോകുന്നു എന്നും വന്ദേമാതര
ആലാപനം കീഴ് വഴക്കമായി മാറ്റാൻ യുഡിഎഫ് ശ്രമിക്കുന്നു എന്നും ചിന്താ ജെറോം പറഞ്ഞു.
വിഷയത്തിൽ സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ പ്രതികരണം വിചിത്രമാണെന്നായിരുന്നു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിന്റെ പ്രതികരണം. പ്രോട്ടോകോളിന്റെ മറവിൽ കണ്ണിൽ പൊടിയിടുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പിണറായി വിജയന്റെ കാലത്ത് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും എല്ലാം വന്നിട്ടുണ്ടെന്നും എന്നാൽ ഇന്ന് സർക്കാർ ആർഎസ്എസിന് മുന്നിൽ നിലപാടുകൾ പണയം വച്ചു എന്നും വിജിൻ വിമർശിച്ചു. ഗോൾവാൾക്കറുടെ പടത്തിനു മുന്നിൽ വിളക്ക് കൊളുത്തി
കുനിഞ്ഞ് നിന്ന ആളാണ് വി ഡി സതീശൻ എന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. വിഷയത്തിൽ ഇന്ന് സെക്രട്ടറിയറ്റിലേക്ക് ഡിവൈഎഫ്ഐ ശക്തമായ പ്രതിഷേധം നടത്തും എന്നും വിജിൻ പറഞ്ഞു.
കാസർകോട് എംഡിഎംഎ കേസിൽ പ്രതികരിച്ച അദ്ദേഹം മുഹമ്മദ് ഹുസൈനെ സഹായിക്കാൻ മുഖ്യമന്ത്രി പത്രസമ്മേളനം നടത്തിയെന്ന് കുറ്റപ്പെടുത്തി. ഹുസൈൻ്റെ വീട്ടിൽ നിരവധി തവണ പോയ ആളാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിയുമായുള്ള ബന്ധം ഉപയോഗിച്ചാണ് അയാൾ കാലിക്കടവ് വരെ എത്തിയത്. തൂഫാൻ യൂത്ത് കോൺഗ്രസുകാരുടെ എംഡിഎംഎ കച്ചവടത്തിനുള്ള പിന്തുണയായെന്നും ഫോൺ കോൾ കേന്ദ്രീകരിച്ച് അന്വേഷണം ഇല്ലെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ നാളെ ഡിജിപി ഓഫീസിലേക്കും കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിലേക്കും മാർച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീ വിരുദ്ധതയുടെ അങ്ങേഅറ്റത്തെ രാഷ്ട്രീയമാണ് കോൺഗ്രസിൻത് എന്നായിരുന്നു ചിന്ത ജെറോമിന് എതിരായ സൈബർ ആക്രമണത്തിൽ അദ്ദേഹം പ്രതികരിച്ചത്. വനിതാ നേതാക്കളെ തകർത്ത് കളയാമെന്ന് വിചാരിക്കേണ്ടെന്നും നിയമപരമായും സംഘടനാപരമായും നേരിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പിണറായി വിജയന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പരാമർശത്തിൽ പ്രതികരിച്ച അദ്ദേഹം വിഷയത്തിൽ ഡിവൈഎഫ്ഐ അല്ല നിലപാട് പറയേണ്ടതെന്നും മുതിർന്ന നേതാക്കൾ പറയും എന്നും വ്യക്തമാക്കി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments