*വധശ്രമകേസിലെ പ്രതികളെ വെറുതെവിട്ടു.*
തിരൂർ : ആർ എസ് എസ് പ്രവർത്തകൻ വെട്ടം പടിയം സ്വദേശി കർത്താപുറത്ത് ബാബുവിനെ തട്ടികൊണ്ട്പോയി വധിക്കാൻ ശ്രമിച്ചതിന് തിരൂർ പോലീസ് CPM പ്രവർത്തകരായ മംഗലം പഞ്ചായത്തംഗം സുധീഷ്, പ്രവാസി സംഘം തവനൂർ ഏരിയാ സെക്രട്ടറി ജാഫർ മൂന്നങ്ങാടി,സതീഷ്കുമാർ,ഫസൽ റഹിമാൻ,സുബീഷ് എന്നിവരുടെ പേരിൽ എടുത്ത കേസാണ് കള്ളക്കേസാണെന്ന് കണ്ട് തിരൂർ അഡീഷണൽ ജില്ലാ ജഡ്ജി ശ്രീജിത്ത് വെറുതെ വിട്ടത്. പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 143,147,148,324,326,363,342,307,149 എന്നീ ഗുരുതരവകുപ്പുകൾപ്രകാരമാണ് കുറ്റപത്രം സമർപ്പിച്ചതെങ്കിലും പ്രതികൾ നിരപരാധികളെന്ന് കണ്ട് കോടതി വിട്ടയക്കുകയാണുണ്ടായത്. പ്രതികൾക്ക് വേണ്ടി അഡ്വ.യു.സൈനുദ്ദീൻ ഹാജരായി
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments