Breaking News

*ഐജി ഷെഫീൻ അഹമ്മദ് ഐപിഎസ്‌ അന്തരിച്ചു; അന്ത്യം അസുഖബാധിതനായി ആശുപത്രിയിൽ ചികിത്സയിലിരിക്കെ*

 തിരുവനന്തപുരം : ഒഡിഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ മലയാളി ഐജി ഷെഫിൻ അഹമ്മദ് ഐപിഎസ് അന്തരിച്ചു. കാൻസർ ബാധിതനായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം. 50 വയസായിരുന്നു. ഒഡിഷ ക്രൈംബ്രാഞ്ച് ഐജിയായിരുന്ന അദ്ദേഹം ഏറെക്കാലം കേരളത്തിലും ജോലി ചെയ്തിരുന്നു.തിരുവനന്തപുരം സിഇടി എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് എഞ്ചിനീയറിംഗ് ബിരുദം നേടിയ അദ്ദേഹം 2003ൽ ആണ് സിവിൽ സർവീസ് നേടിയത്. പിന്നീട് ഒഡീഷ കേഡറിൽ ഐപിഎസ് ഉദ്യോഗസ്ഥനായി. അസിസ്റ്റന്റ് സൂപ്രണ്ടായി സർവീസിൽ പ്രവേശിച്ച അദ്ദേഹത്തിന് സൈബർ സുരക്ഷാ ക്യാമ്പെയിനുകൾക്ക് അവാർഡുകളും ലഭിച്ചിട്ടുണ്ട്. 
ക്ലാപ്പന കൊട്ടക്കാട്ട് കുടുംബാംഗവും സിഐടിയു  അഖിലേന്ത്യാ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന EEFI ദേശീയ പ്രസിഡന്റ് കെ. ഒ. ഹബീബിന്റെ മകനാണ് ഷെഫിൻ അഹമ്മദ്. 

 കബറടക്കം 01-09-2026 ക്ലാപ്പന ജമാഅത്ത് കബർസ്ഥാനിൽ നടക്കും.

 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments