*ചരിത്രപരമായ മാറ്റം! ഇനി എല്ലാ ഔദ്യോഗിക രേഖകളിലും 'കേരളം' മാത്രം; പാര്‍ലമെന്റില്‍ പാസാക്കിയതിന് പിന്നാലെ ബില്ലില്‍ ഒപ്പുവെച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു; ഭരണസംവിധാനത്തില്‍ പേരുമാറ്റം ഘട്ടംഘട്ടമായി നടപ്പാക്കും*
സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്ന് പുനര്‍നാമകരണം ചെയ്യുന്നതിനുള്ള കേരള (ആള്‍ട്ടറേഷന്‍ ഓഫ് നെയിം) ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒപ്പുവെച്ച് അംഗീകാരം നല്‍കി.പാര്‍ലമെന്റിന്റെ ഇരുസഭകളും ബില്‍ പാസാക്കിയതിന് പിന്നാലെ രാഷ്ട്രപതിയുടെ അനുമതി കൂടി ലഭിച്ചതോടെ ഭരണഘടനാപരമായ നിയമ നിര്‍മ്മാണ പ്രക്രിയ പൂര്‍ത്തിയായി. ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ (First Schedule) മാറ്റം വരുത്തിക്കൊണ്ട് അനുഛേദം 3 (Article 3) അനുസരിച്ചാണ് ഈ പേരുമാറ്റം നടപ്പിലാക്കിയത്.
ഇതോടെ ഇനി മുതല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഔദ്യോഗിക രേഖകള്‍, പോര്‍ട്ടലുകള്‍, മറ്റ് ഭരണസംവിധാനങ്ങള്‍ എന്നിവയിലെയെല്ലാം പേരുമാറ്റം ഘട്ടംഘട്ടമായി നടപ്പിലാക്കും. മുന്‍പ് ഇംഗ്ലീഷില്‍ 'Kerala' എന്ന് ഉപയോഗിച്ചിരുന്നതിന് പകരം ഇനി മുതല്‍ എല്ലാ ഭാഷകളിലും ഭരണഘടനാ രേഖകളിലും 'Keralam' എന്ന് തന്നെയാകും രേഖപ്പെടുത്തുക.ഇതിന്റെ ഭാഗമായി ഇംഗ്ലീഷില്‍ 'Government of Keralam' എന്നും മലയാളത്തില്‍ 'കേരളം സര്‍ക്കാര്‍' എന്നും മാറ്റങ്ങള്‍ വരും. 'കേരള നിയമസഭ' എന്നത് 'കേരളം നിയമസഭ' എന്നാകും. സെക്രട്ടറിയേറ്റ് മുതല്‍ വില്ലേജ് ഓഫീസുകള്‍ വരെയുള്ള സര്‍ക്കാര്‍ ഓഫീസുകളുടെ ബോര്‍ഡുകള്‍, സീലുകള്‍, ലെറ്റര്‍പാഡുകള്‍, വെബ്സൈറ്റുകള്‍, ആപ്പുകള്‍, ലോഗോകള്‍ എന്നിവയെല്ലാം പുതിയ പേരിന് അനുസൃതമായി മാറ്റേണ്ടി വരും.
മാത്രമല്ല, ഔദ്യോഗിക സര്‍ട്ടിഫിക്കറ്റുകള്‍, ഗസറ്റുകള്‍, റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ എന്നിവയെല്ലാം ഇനി പുതിയ പേരില്‍ അച്ചടിക്കും. പൊതുമേഖലാ സ്ഥാപനങ്ങളുടെയും ബോര്‍ഡ്-കോര്‍പ്പറേഷനുകളുടെയും പേരിലും മാറ്റമുണ്ടാകും. പി.എസ്.സി, വിവിധ കമ്മീഷനുകള്‍, ക്ഷേമനിധി ബോര്‍ഡുകള്‍ എന്നിവയുടെയെല്ലാം പേരുകള്‍ക്കൊപ്പം ഇനി 'കേരളം' എന്ന് ചേര്‍ത്തായിരിക്കും അറിയപ്പെടുക.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments