Breaking News

*കൊച്ചി സ്വദേശി അറസ്റ്റിൽ: ടാബ് വാങ്ങി പണം നൽകാതെ മുങ്ങിയയാൾ കാസറഗോഡ് പിടിയിൽ.*

കാസറഗോഡ് : പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ മൊബൈൽ കടയിൽനിന്ന് വിലകൂടിയ ടാബ് വാങ്ങി പണം നൽകാതെ കബളിപ്പിച്ചു മുങ്ങിയ കേസിൽ കൊച്ചി സ്വദേശി അറസ്റ്റിൽ. എടപ്പള്ളി വാസുദേവപുരം പാലസ് സ്വദേശി കിഷോർ ശങ്കർ (41) ആണ് കാസറഗോഡ് പൊലീസിന്റെ പിടിയിലായത്.
ജൂലൈ 20 തിയ്യതി വൈകിട്ട് കാസറഗോഡ് പുതിയ ബസ് സ്റ്റാൻഡിന് സമീപമുള്ള 'ബ്രിഡ്ജ് മൊബൈൽ സ്റ്റാർ' കട. 44,999 രൂപ വിലവരുന്ന സാംസങ് ടാബ് S9 FE (Samsung Tab S9 FE) മോഡൽ ടാബ് വാങ്ങിയ പ്രതി, ഡിസ്കൗണ്ട് കഴിച്ച് 32,492 രൂപ കാനറ ബാങ്ക് ആപ്പ് വഴി നൽകാമെന്ന് വിശ്വസിപ്പിച്ചു. തുടർന്ന് പണം നൽകാതെ ടാബുമായി കടന്നുകളയുകയായിരുന്നു.
കടയുടമയുടെ പരാതിയെ തുടർന്ന് കാസറഗോഡ് പൊലീസ്  കേസ് രജിസ്റ്റർ ചെയ്തത്. കാസറഗോഡ് ടൗൺ എസ്.ഐ എം.ടി.പി സെയ്ഫുദ്ദീന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. 
പ്രതിയിൽനിന്ന് ടാബ് ഉൾപ്പെടെയുള്ള തൊണ്ടിമുതലുകൾ കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. തുടർനടപടികളുടെ ഭാഗമായി പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments