*നാലാം ജനറൽ ബോഡിയും, ഓണാഘോഷവും സംഘടിപ്പിച്ചു*
തിരൂർ : നിറമരുതൂർ ഹൈസ്കൂളിൽ നിന്നും മുപ്പത്തി ഏഴ് വർഷങ്ങൾക്കു മുമ്പ് പടിയിറങ്ങിയ വിദ്യാർത്ഥി കൂട്ടായ്മയായ മഴവില്ല് ബാച്ചിന്റെ നാലാമത് ജനറൽ ബോഡി യോഗവും, ഓണാഘോഷ പരിപാടിയും തിരൂർ സംഗം കോൺഫറൻസ് ഹാളിൽ വെച്ച് നടന്നു. ജനറൽബോഡിയോഗം ഗ്രൂപ്പിന്റെ സൗദ്യ കോഡിനേറ്റർ അബ്ദുൽസലാം അരങ്ങത്തി നിർവഹിച്ചു. ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്ന ഈയൊരു കൂട്ടായ്മ നമ്മുടെ സമൂഹത്തിന് തന്നെ മാതൃകയായ ഒന്നാണെന്നും കൂടുതൽ നല്ല പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ കഴിയണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അബ്ദുസ്സലാം പറഞ്ഞു. പ്രവർത്തന റിപ്പോർട്ട് ഗ്രൂപ്പ് വൈസ് ചെയർമാൻ മുനീറയും, വരവ് ചിലവ് റിപ്പോർട്ട് ചാരിറ്റി കോഡിനേറ്റർ ബഷീർ പാറപ്പുറത്തും അവതരിപ്പിച്ചു. ഈ ഒരു കാലയളവിൽ കൂട്ടായ്മയിൽ നിന്ന് മൺ മറഞ്ഞു പോയവരെ അനുസ്മരിച്ചു കൊണ്ട് ജോ : കൺവീനർ സുലൈഖ ബഷീർ സംസാരിച്ചു. സഹപാഠികളുടെ കലാകായിക പരിപാടികൾ നടന്നു. ജനറൽ ബോഡിയുടെ ഭാഗമായി നടന്ന സമ്മാനക്കൂപ്പൺ പദ്ധതിയിൽ വിജയിച്ച വിജയികൾക്കുള്ള സമ്മാനങ്ങൾ നൽകി.
ഗ്രൂപ്പ് ചെയർമാൻ നജീബ് തിരൂർ അധ്യക്ഷത വഹിച്ച ജനറൽബോഡിക്ക് കൺവീനർ മുസാഫിർ അഹമ്മദ് സ്വാഗതവും, വൈസ് ചെയർമാൻ സമീറ പൊന്നാനി നന്ദിയും പറഞ്ഞു. ലത്തീഫ്,രവി,ഷാജി, രജനി എന്നിവർ സംസാരിച്ചു.ഷാഫി,
ഹുസൈൻ, റഹീസ്, ഷൌക്കത്ത്,ഹബീബ് സക്കീന, ലൈല, റംല, മുംതാസ്, സക്കീർ, ഷീജ എന്നിവർ പരിപാടിക്ക് നേത്രത്തം നൽകി.ഓണ സദ്യ യോട് കൂടി പരിപാടിക്ക് സമാപനം കുറിച്ചു.
ഫോട്ടോ : മഴവില്ല് ബേച്ചിന്റെ ജനറൽ ബോഡിയോഗം ഉത്ഘാടനം ചെയ്തു കൊണ്ട് ബേച്ചിന്റെ സൗദി അറേബ്യ കോഡിനേറ്റർ അബ്ദുസ്സലാം അരങ്ങത്തിൽ സംസാരിക്കുന്നു 👆🏿
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments