*ചെർക്കളം അബ്ദുള്ള ഫൗണ്ടേഷൻ പുനസംഘടിപ്പിച്ചു. നാസർ ചെർക്കളം ചെയർമാൻ, ബി.അഷ്റഫ് ജനറൽ സെക്രട്ടറി, അഷ്റഫ് മൊവ്വൽ ട്രഷറർ.*
കാസറഗോഡ് : കാസറഗോഡ് പുലിക്കുന്നിലുള്ള ജില്ലാ ലൈബ്രറി ഹാളിൽ ചേർന്ന ചെർക്കളം അബ്ദുള്ള ഫൗണ്ടേഷൻ വാർഷിക ജനറൽ ബോഡി യോഗം ചെയർമാനായി നാസർ ചെർക്കളത്തേയും, ജനറൽ സെക്രട്ടറിയായി ബി.അഷ്റഫ്നേയും ട്രഷറായി അഷ്റഫ് മൊവ്വലിനേയും തെരഞ്ഞെടുത്തു.
ഹാജി മുഹമ്മദ് അബുൾഖാദർ യോഗം ഉദ്ഘാടനം ചെയ്തു.
നാസർ ചെർക്കളം അദ്ധ്യക്ഷം വഹിച്ചു.
സി എം മൊയ്തു മൗലവി ചെർക്കള പ്രാർത്ഥന നടത്തി. സെഡ് എ മൊഗ്രാൽ സ്വാഗതം പറഞ്ഞു.
വർക്കിംഗ് ചെയർമാൻ അമീർ പള്ളിയാൻ 2026-28 വർഷത്തേക്കുള്ള പ്രവർത്തന ആക്ഷൻ പ്ലാൻ അവതരിപ്പിച്ചു. അബ്‌ളുള്ള മുഗു, കൂക്കൾ ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
സയ്യദ് അലി തങ്ങൾ കുമ്പോൽ
(ഉപദേശക സമിതി ചെയർമാൻ) ഹാജി മുഹമ്മദ് അബ്ദുൽ ഖാദർ ചെമ്പിരിക്ക, അബ്ദുല്ല മുഗു(ഉപദേശക സമിതി വൈസ് ചെയർമാൻ)
ഭാരവാഹികളായി നാസർ ചെർക്കളത്തിനെ ചെയർമാനായും അമീർ പള്ളിയാൻ, സെഡ് എ മൊഗ്രാൽ, കുക്കൾ ബാലകൃഷ്ണൻ, അബ്ദുൾ ഖാദർ ഹാജി ആദൂർ, സി എച്ച് ബടക്കേക്കര, നൗഫൽ തളങ്കര എന്നിവർ വൈസ് ചെർമാൻമാരെയും ബി അഷ്റഫ് ജനറൽ സെക്രട്ടറിയായും അഹമ്മദ് കബീർ ചെർക്കളം അബ്ദുള്ള, അഡ്വ. നസീർ, സാബിറ എവറസ്റ്റ്, ഷരീഫ് സാഹിബ് എന്നിവർ സെക്രട്ടറിമായും അഷറഫ് മൊവ്വലിനെ ട്രഷററും തെരഞ്ഞെടുത്തു. കൂടാതെ 18 അംഗ പ്രവർത്തക സമിതിയും 10 അംഗ പ്രത്യേക ക്ഷണിതാക്കളെയും തീരുമാനിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments