മുഹമ്മദ് നബി(സ) യുടെ പിറവി ദിനം:നാടെങ്ങും ആഘോഷവും,നബിദിന റാലികളും,ഗ്രാൻഡ് മൗലീദ് സദസ്സുകളും കൊണ്ട് ശ്രദ്ധേയം.
മൊഗ്രാൽ : മുഹമ്മദ് നബിയുടെ ജന്മംകൊണ്ട് അനുഗ്രഹീതമായ അറബി മാസം(ഹിജ്റ വർഷം)റബീഉൽ അവ്വൽ 12ന് മുസ്ലിം മത വിശ്വാസികൾ ലോകമെമ്പാടും നബിദിനം ഈദ് മിലാദായി ആഘോഷിച്ചു വരുന്നു.ഈ ദിവസത്തെ മീലാദ് നബി,മീലാദ് ശരീഫ്,ഈദ് മീലാദ് എന്നൊക്കെ വിശേഷണങ്ങളാലാണ് ആഘോഷിക്കപ്പെടുന്നത്.ഇസ്ലാമിക് സുന്നി വിഭാഗമാണ് ഇതിന് നേതൃത്വം നൽകി വരുന്നതും.
റബ്ബിഉൽ അവ്വൽ മാസം പിറന്നത് മുതൽ നബിദിനാഘോഷ പരിപാടികൾക്ക് തുടക്കമാവും. പള്ളികളും,മദ്രസകളും അലങ്കരിച്ച് നബിദിന മാസത്തെ വരവേൽക്കും. നബിയുടെ പിറവി ദിനമായ റബീഉൽ അവ്വൽ 12-നാണ് രാത്രി പള്ളികൾ കേന്ദ്രീകരിച്ച് ഗ്രാൻഡ് മൗലൂദ് സദസ്സുകൾ സംഘടിപ്പിക്കും. പുലർച്ചെ മദ്രസകൾ കേന്ദ്രീകരിച്ച് നബിദിന റാലികൾ നടക്കും.പ്രവാചക കീർത്തനങ്ങളും, മദ്ഹ്കളാലും ആഹ്ലാദം വിളി ച്ചോടുന്നതാകും നബിദിന റാലികൾ. പാൽക്കടൽ പോലെ കുട്ടികൾ വെള്ള പുതുവസ്ത്രമണിഞ്ഞാണ് നബിദിന റാലികളിൽ പങ്കെടുക്കുന്നത്. റാലികളിലെ ദഫ് മുട്ടും,സ്കൗട്ടും ഏറെ ആകർഷകരമാണ്. നബിദിന റാലികൾ കാണാൻ സ്ത്രീകൾ അടക്കമുള്ള നൂറുകണക്കിനാളുകൾ റോഡരികിൽ തടിച്ചു കൂടും.റാലികളിൽ മദ്രസ വിദ്യാർത്ഥികൾക്കൊപ്പം രക്ഷിതാക്കളും, നാട്ടുകാരും,യുവാക്കളും അണിനിരക്കും. നബിദിന ഘോഷയാത്രയ്ക്ക് വിവിധ സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തിൽ സ്വീകരണവും,മധുര പലഹാരവും, പാനീയങ്ങളും, പായസവും,ചീരണിയും വിതരണം ചെയ്തു വരുന്നു.
മൊഗ്രാലിൽ വിവിധ മദ്രസകളുടെ ആഭിമുഖ്യത്തിൽ നബിദിന ഘോഷയാത്രകൾ സംഘടിപ്പിച്ചു. സിറാജുൽ ഉലൂം മദ്രസ കൊപ്പളം,ഹയാത്തുൽ ഇസ്ലാം മദ്രസ കുന്നിൽ, നൂറുൽഹുദാ മദ്രസ,ബദ്റുൽ ഉലൂം മദ്രസ തുടങ്ങിയ മദ്രസകളുടെ നേതൃത്വത്തിൽ ആയിരത്തോളം വരുന്ന വിദ്യാർത്ഥികൾ മൊഗ്രാൽ ടൗൺ കേന്ദ്രീകരിച്ച് നബിദിന ഘോഷയാത്രയിൽ അണിനിരന്നു.
മദ്രസകളിലും നബിദിനത്തിലും, പിന്നീടുള്ള ദിവസങ്ങളിലും മദ്രസ്സ വിദ്യാർത്ഥികൾക്കായി ഇസ്ലാമിക കലാ മത്സരങ്ങൾ അരങ്ങേറും. മത്സരത്തിൽ പങ്കെടുക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും ഗ്രാൻഡായിട്ടുള്ള സമ്മാനങ്ങളാണ് പള്ളി- മദ്രസ കമ്മിറ്റികൾ നൽകുന്നത്.
ഫോട്ടോ:മൊഗ്രാലിൽ വിവിധ മദ്രസകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നബിദിന റാലികൾ.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments