*തിരുവോണം നാളെ,പൂക്കാലം അന്യസംസ്ഥാന കച്ചവടക്കാർക്ക്.*
കാസർഗോഡ : ഓണ നാളിലെ പൂവിളി ഉണർന്നു.പൂവിപണി ആയാലും,കൈത്തറി തുണികളായാലും വിപണി കീഴടക്കാൻ അന്യസംസ്ഥാന ലോബിയുണ്ട്.കേരളീയ ജനകീയ ഉൽപ്പന്നങ്ങൾ പോലും ഇപ്പോൾ വ്യാജന്മാരായി അന്യസംസ്ഥാന ലോബി പിടിമുറുക്കി കഴിഞ്ഞിട്ടുണ്ട്. പൂക്കച്ചവടം അന്യസംസ്ഥാനക്കാർ പൊടിപൊടിക്കുന്നുണ്ട്.
ഓണപ്പൂക്കളം ഒരുക്കാൻ ഇപ്രാവശ്യം ചെലവ് കൂടിയിട്ടുണ്ട്. മലയാളികളുടെ തിരുവോണവും,അയൽ സംസ്ഥാനമായ കർണാടകയിൽ വരമഹാലക്ഷ്മി പൂജയും ഒന്നിച്ചെ ത്തിയത് പൂ വിപണിയിൽ വിലവർധനവിന് കാരണമായിട്ടുണ്ട്. ഓണ പൂക്കളങ്ങളും, ആരാധനകൾക്കും പൂജകൾക്കും മുന്നിൽ നിൽക്കുന്നത് പൂക്കൾ കൊണ്ടുള്ള ചമയമാണ്.ഈ കാരണം കൊണ്ടാണ് പൂവിന് വിപണിയിൽ ഡിമാൻഡ് വർദ്ധിക്കുന്നത്. ശക്തമായ മഴ കാരണം ജില്ലയിൽ ചെമ്പരത്തി തുടങ്ങിയ നാടൻ പൂക്കളുടെ ലഭ്യത വളരെ കുറഞ്ഞിട്ടുമുണ്ട്.ഇവ ലഭ്യവുമല്ല.
ഓണപ്പൂവി പണിയിൽ ചെണ്ടുമല്ലിയും ജമന്തിയുമാണ് പ്രധാന താരങ്ങൾ.വിലയാകട്ടെ 500 മുതൽ 800 രൂപ വരെയുണ്ട്. കിലോവായും,മീറ്റർ അളവിലും ഇവ നൽകുന്നുണ്ട്. മറുനാടൻ വിൽപ്പനക്കാർ എത്തിയതോടെ ജില്ലയിൽ പൂ വിപണി കഴിഞ്ഞ മൂന്ന് ദിവസമായി ഉണർന്നിട്ടുണ്ട്. എന്നാൽ ഇടയ്ക്കിടെ പെയ്യുന്ന മഴ കച്ചവടത്തിന് വില്ലണാ കുന്നുമുണ്ട്. തെക്കൻ ജില്ലകളിൽ കുടുംബശ്രീ ഓണത്തിനായി കേരളീയ പൂവുകൾ ഇറക്കി കച്ചവടം പൊടിപൊടിക്കുമ്പോൾ മലബാർ ഭാഗത്ത് ഓണത്തിന് അന്യസംസ്ഥാനക്കാരെ തന്നെ ആശ്രയിക്കണം. ഏക്കറോളം വരുന്ന സ്ഥലത്താണ് കുടുംബശ്രീ ഈ വർഷം പൂകൃഷി നടത്തിയത്. വിൽപ്പന മുഴുവനും തെക്കൻ കേരളത്തിലും.
ഫോട്ടോ: ജില്ലയിലെത്തിയ മറുനാടൻ പൂ വില്പനക്കാർ.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments