Breaking News

"കടൽ ക്ഷോഭം മൂലം ദുരിതം അനുഭവിക്കുന്നവർക്ക് ശാശ്വത പരിഹാരം കണ്ടെത്തണം" പിഡിപി.

മഞ്ചേശ്വരം : മണ്ഡലത്തിലെ വിവിധ തീരപ്രദേശങ്ങളിൽ താമസിക്കുന്നവരുടെ പ്രയാസങ്ങൾക്കും ദുരിതങ്ങൾക്കും ശാശ്വത പരിഹാരം കാണണമെന്ന് പിഡിപി " എല്ലാവർഷവും ഭരണാധികാരികളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശിച്ചത് കൊണ്ട് മാത്രം ജനങ്ങളുടെ ദുരിതം അവസാനിക്കുന്നതല്ല ശാശ്വത പരിഹാരമാണ് വേണ്ടത് കുമ്പളയിലെ കോയിപ്പാടി കടപ്പുറം പോലെയുള്ള പ്രദേശങ്ങൾ  മംഗൽപാടിയിലെ  മൂസോടി  മഞ്ചേശ്വരത്തെ ശാരദ കടപ്പുറം പോലെയുള്ള പ്രദേശങ്ങളിലായി വർഷങ്ങളായി ജനങ്ങൾ മഴക്കാലത്ത് ദുരിതം  അനുഭവിക്കുന്നദ് മഴ ശക്തമായതോടെ  പലയിടങ്ങളിൽ റോഡും തകരാറിലായി തീര പ്രദേശത്ത് താമസിക്കുന്ന  ജനങ്ങളുടെ ദുരിതങ്ങൾ ഭരണാധികാരികൾ ഗൗരവത്തിൽ കാണണമെന്നും പിഡിപി ആവശ്യപ്പെട്ടു! വസംഘടി റയിൽവെ ഗേറ്റും മുട്ടം റെയിൽവേ ഗേറ്റും ഇടയ്ക്കിടയ്ക്ക് അടിച്ചിടുന്നത് കാരണം  ആ പ്രദേശങ്ങളിൽ താമസിക്കുന്നവർ യാത്രാദുരിതം അനുഭവിക്കേണ്ടി വരുന്നു ബന്ധപ്പെട്ട അധികൃതർ ജനങ്ങളുടെ പ്രയാസം ഗൗരവത്തിൽ കാണണം! കാസർഗോഡ് മംഗലാപുരം റൂട്ടിൽ  പ്രിയദർശിനി സൗജന്യ യാത്ര കെഎസ്ആർടിസിയിൽ ആരംഭിച്ചതിനുശേഷം  സ്ത്രീയാത്രക്കാർ യാത്രാദുരിതം നേരിടേണ്ടി വരുന്നു ചെറിയ സ്റ്റോപ്പുകളിൽ ബസ് നിർത്താറില്ല പല ബസുകളിൽ മോഷണശ്രമങ്ങൾ നടക്കുന്നു കെഎസ്ആർടിസിയിൽ  സ്ത്രീയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണം  സ്റ്റോപ്പിൽ നിർത്താതെ പോകുന്ന കെ എസ് ആർ ടി സി ബസ് ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കണം ഈ റൂട്ടിൽ ബസ്സുകൾ കുറവാണെങ്കിൽ കൂടുതൽ ബസുകൾ സർവീസ് നടത്തണം വൈകുന്നേരങ്ങളിൽ കാസർകോട് നിന്നും മംഗലാപുരത്തു നിന്നും കൂടുതൽ ബസുകൾ  യാത്രക്കാർക്കായി സർവീസ് നടത്തണമെന്നും പിഡിപി ആവശ്യപ്പെട്ടു! എസ് എം ബഷീർ അഹമ്മദ് റസ്വി ജാസി പൊസോട്ട് ഇബ്രാഹിം തോക്ക എം എ കളത്തൂർ ഖാലിദ് ബമ്പ്രാണ ഹനീഫ പൊസോട്ട് ഖലീൽ കൊടിയമ്മ ബഷീർ കജാലം അഫ്സർ മള്ളൻകൈ മൂസ അട്ക തുടങ്ങിയവരാണ് ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments