Breaking News

"ലീഡർ"കൈതാങ്ങ് ചാരിറ്റി ഫൗണ്ടേഷൻ ഓണാഘോഷം സംഘടിപ്പിച്ചു.

തിരൂർ : മലപ്പുറം തിരൂർ കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന "ലീഡർ"കൈതാങ്ങ് ചാരിറ്റി ഫൗണ്ടേഷൻ തിരുർ SSM പോളിടെക്നിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി കുറുക്കോളി മൊയ്ദീൻ MLA ഉദ്ഘാടനം ചെയ്തു.
           ജില്ലാ പഞ്ചായത്ത് മെമ്പർമാരായ വെട്ടം ആലിക്കോയ, ഷരീഫാബി, തിരൂർ മുൻസിപ്പൽ വൈസ് ചെയർ പേഴ്സൺ സിന്ധു മംഗലശ്ശേരി കൗൺസിലർമാരായ യാസർ പയ്യോളി, റിഷാദ് വെളിയമ്പാട്ട്, വ്യാപാരി പ്രതിനിധി PP അബ്ദു റഹിമാൻ, TP കേരളിയൻ, നൂർ മുഹമ്മദ്, ആയിഷ കുട്ടി തിരൂർ എന്നിവർ സന്നിഹിദരായി.
      യോഗത്തിൽ വെച്ച് 250 ൽപ്പരം ഭക്ഷ്യധാന്യ കിറ്റും, ഓണകോടിയും, വിവാഹ ധനസഹായവും, ചികിൽസാ ധനസഹായവും നടത്തി. വിവിധ മേഘലകളിൽ പ്രാവിണ്യം തെളിയിച്ച പ്രമുഖ വ്യക്തികളെയും, SSLC, +2, നീറ്റ്,മദ്രസ്സ എന്നീ പരിക്ഷകളിൽ  ഉന്നത വിജയം കൈവരിച്ച കുട്ടികളെ ആദരിച്ചു. ഓണ സദ്യയും, ഗ്രൂപ്പ് അംഗങ്ങളായ അട്ടപ്പാടി  ടീമിന്റെ ആദിവാസി ഗോത്രകലകളും, മറ്റും കലാ പരിപാടികളും, ഓണക്കളികളും അരങ്ങേറി
       പരിപാടികൾക്ക് ജനറൽ സെക്രട്ടറി വിശ്വൻ തിരൂർ,ട്രഷറർ രാധാകൃഷ്ണൻ പടാട്ടിൽ ഭാരവാഹികളായ DR.സലാം മുതുവാട്ടിൽ,അഹമ്മദ് കോട്ടക്കൽ, കമാരൻ CK, ജയപ്രകാശ്,കമറുദ്ദീൻ വെളിയങ്കോട്, കുമാരു, വിശാലം, ഗീത, കാർത്ത്യായനി, ഉമ്മുജാസ്, ദീപ, കദീജ, ആമിനാ മോൾ എന്നിവർ നേതൃത്വം നൽകി.

 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments