Breaking News

*സമസ്ത : പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ,ദുബൈ നെല്ലിക്കുന്ന് മുസ്ലിം ജമാഅത്ത് സ്വർണ്ണ മെഡലും സ്നേഹോപഹാരവും നൽകി ആദരിച്ചു.*

കാസർഗോഡ് : സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോർഡ്  2025-26 നടത്തിയ പൊതുപരീക്ഷയിൽ, നെല്ലിക്കുന്ന് മുഹ്യ്യദ്ദീൻ ജുമഅ മസ്ജിദിന് കീഴിലുള്ള നാല് മദ്രസ്സകളിലെ വിദ്യാർത്ഥികളിൽ ഉയർന്ന മാർക്ക് നേടി ഉന്നത വിജയം കരസ്ഥമാക്കിയ 5-ാം ക്ലാസ്സിലെ ഒരാൺകുട്ടിക്കും തുല്യ മാർക്ക് പങ്കിട്ട രണ്ട് പെൺകുട്ടിക്കും 7-ാം ക്ലാസ്സിലെ ഒരു കുട്ടിക്കും  10-ാംക്ലാസ്സിലെ ഒരു കുട്ടിക്കും 12-ാം ക്ലാസ്സിലെ ഒരു കുട്ടിക്കും, ദുബൈ നെല്ലിക്കുന്ന് മുസ്ലിം ജമാഅത്ത് കമ്മിറ്റി,
ഹിദായത്തുൽ ഇസ്ലാം മദ്രസ്സാ നബിദിനാഘോഷ പരിപാടിയുടെ പൊതുസമ്മേളന വേദിയിൽ വെച്ച് സ്വർണ്ണ മെഡലും സ്നേഹോപഹാരം നല്കി ആദരിച്ചു.
ചടങ്ങിൽ കാസർകോട് സംയുക്ത ജമഅത്ത് പ്രസിഡൻ്റ് N.A,നെല്ലിക്കുന്ന്,ഖത്തീബ് ജി എസ് അബ്ദുൽ റഹിമാൻ മുസ്ല്യാർ,നെല്ലിക്കുന്ന് മുഹ്യ്യദ്ദീൻ ജുമഅ മസ്ജിദ് സെക്രട്ടറി അനീഫ് നെല്ലിക്കുന്ന് മറ്റു ഭാരവാഹികളും, നൂർ മസ്ജിദ് പ്രസിഡൻ്റ് മഹമൂദ് കീഴൂർ സെക്രട്ടറി ഫൈസൽ മാഷ്, ദുബൈ നെല്ലിക്കുന്ന് ജമാഅത്ത് ജോയിൻ സെക്രട്ടറി മുനീർ ബൽകാട്,നാച്ചു ഗാലക്സി അൻവാറുൽ ഉലൂം എയുപി സ്ക്കൂൾ കമ്മിറ്റി പ്രസിഡൻ്റ് സുബൈർ സൽക്കോ,ഹമീദ് നെല്ലിക്കുന്ന്,അബ്ദു തൈവളപ്പ്,ശാഫികോട്ട്,ഹാമീ ബീഗം,അൻവർ മുക്രി,ഇസ്മായിൽ മാപ്പിള പ്രമുഖ വ്യക്തികളും സംബന്ധിച്ചു*

 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments