ഇസ്‌ലാമിക രാജ്യങ്ങളുടെ സംഘടനയായ ഒ.ഐ.സി ക്ക് പുതിയ തലവൻപുതിയ സെക്രട്ടറി ജനറലായി ഇസ്മാ ഈൽ ഔൽദ് ശൈഖ്'അഹമ്മദ് ചുമതലയേറ്റു
ജിദ്ദ: ലോകത്തിലെ 57 ഇസ്‌ലാമിക രാജ്യങ്ങ ളുടെ അന്താരാഷ്ട്ര കൂട്ടായ്‌മയായ 'ഓർഗ നൈസേഷൻ ഓഫ് ഇസ്ലാമിക് കോപ്പറേഷ ൻ'(ഒ.ഐ.സി) പുതിയ ജനറൽ സെക്രട്ടറി യായി മൗറിതാനിയയുടെ മുൻ വിദേശകാര്യ മന്ത്രി ഇസ്മാഈൽ ഔൽദ് ശൈഖ് അഹമ്മ ദിനെ തിരഞ്ഞെടുത്തു.
ഒ.ഐ.സി അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ വ്യാഴാഴ്‌ച ചേർന്ന പ്രത്യേക അടി യന്തര യോഗത്തിലാണ് ഈ ചരിത്രപരമായ തീരുമാനമുണ്ടായത്. നിലവിലെ ജനറൽ സെ ക്രട്ടറി ഹുസൈൻ ഇബ്രാഹിം താഹയുടെ ഭരണകാലാവധി പൂർത്തിയാകുന്ന പശ്ചാത്ത ലത്തിലാണ് മൗറിതാനിയ ഔൽദ് ശൈഖ് അഹമ്മദിൻറെ പേര് നിർദ്ദേശിച്ചത്.
തിരഞ്ഞെടുപ്പിന് പിന്നാലെ അദ്ദേഹം ഒ.ഐ. സിയുടെ പുതിയ ജനറൽ സെക്രട്ടറിയായി ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. പുതിയ തലവനെ തിരഞ്ഞെ ടുക്കുന്നതിനൊപ്പം ഫലസ്തീൻ വിഷയം, അ ൽ അഖ്സ മസ്‌ജിദിലെ നിലവിലെ സ്ഥിതിഗ തികൾ, ഇസ്ലാമിക രാജ്യങ്ങളുടെ മറ്റ് പൊ തുവിഷയങ്ങൾ എന്നിവയും യോഗത്തിൽ വി ശദമായി ചർച്ച ചെയ്തു. യോഗത്തിൽ സം സാരിച്ച സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, പുതിയ ജനറൽ സെക്രട്ടറിക്ക് ആശംസകൾ നേരുകയും മു സ്ലിം ലോകത്തെ സേവിക്കാനുള്ള ഒ.ഐ. സിയുടെ എല്ലാ ശ്രമങ്ങൾക്കും സൗദി അറേ ബ്യയുടെ പൂർണ പിന്തുണ വാഗ്ദാനം ചെ യ്യുകയും ചെയ്തു.
നിലവിൽ പശ്ചിമേഷ്യയിലും ലോകത്തിൻറ വിവിധ ഭാഗങ്ങളിലും ഇസ്‌ലാമിക രാജ്യങ്ങൾ വലിയ വെല്ലുവിളികളാണ് നേരിടുന്നത്. ഇ ത്തരം പ്രശ്നങ്ങൾ ഒരു രാജ്യത്തിന് മാത്രമാ യി ഒറ്റയ്ക്ക് പരിഹരിക്കാൻ കഴിയില്ലെന്നും, അതിന് രാജ്യങ്ങൾ തമ്മിലുള്ള ഐക്യവും കൂട്ടായ തീരുമാനങ്ങളും അത്യാവശ്യമാണെ ന്നും അദ്ദേഹം ഓർമിപ്പിച്ചു. കൂടാതെ, ഒ. ഐ.സി. എടുക്കുന്ന തീരുമാനങ്ങൾ കൃത്യ മായി നടപ്പാക്കാനും അതിൻ്റെ സ്ഥാപനങ്ങ ളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാ ക്കാനും സംഘടനയ്ക്കുള്ളിൽ ശക്തമായ പ രിഷ്കാരങ്ങൾ കൊണ്ടുവരേണ്ടതുണ്ടെന്ന് സൗദി അറേബ്യ വ്യക്തമാക്കി.
സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാ നുള്ള ഫലസ്തീൻ ജനതയുടെ അവകാശ ത്തിന് സൗദി അറേബ്യയുടെ പിന്തുണ എ ന്നും ഉണ്ടാകുമെന്ന് വിദേശകാര്യ മന്ത്രി ആ വർത്തിച്ചു. ഇസ്രായേലി ഉദ്യോഗസ്ഥരും കു ടിയേറ്റക്കാരും അൽ അഖ്സ മസ്ജിദിൽ തുട ർച്ചയായി നടത്തുന്ന കടന്നുകയറ്റങ്ങളെ സൗദി ശക്തമായി അപലപിച്ചു.
അഖ്സ മസ്‌ജിദിൻ്റെ സമയത്തിലോ സ്ഥലത്തിലോ എന്തെങ്കിലും തരത്തിലുള്ള വിഭജനം അടിച്ചേൽപ്പിക്കാനുള്ള എല്ലാ ശ്രമ ങ്ങളെയും സൗദി തള്ളിക്കളയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോളതലത്തിൽ വലിയ നയതന്ത്ര പരിചയമുള്ള പ്രമുഖ വ്യ ക്തിത്വമാണ് പുതിയ ഒ.ഐ.സി തലവനായ ഇസ്മാഈൽ ഔൽദ് ശൈഖ് അഹമ്മദ്.
2022 മുതൽ 2024 വരെ മൗറിതാനിയൻ പ്ര സിഡൻറ് മുഹമ്മദ് ഔൽദ് ശൈഖ് അൽ ഗ സ്വാനിയുടെ കാബിനറ്റ് ഡയറക്ടറായും, 2018 മുതൽ 2022 വരെ വിദേശകാര്യ-സഹ കരണ മന്ത്രിയായും അദ്ദേഹം സേവനമനു ഷ്ഠിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയിലും ദീർ ഘകാലത്തെ പ്രവർത്തന പരിചയം അദ്ദേഹ ത്തിനുണ്ട്. 2015 ഏപ്രിൽ മുതൽ 2018 ഫെ ബ്രുവരി വരെ യമനിലേക്കുള്ള യു.എൻ. സെ ക്രട്ടറി ജനറലിൻ്റെ പ്രത്യേക ദൂതനായി പ്രവ ർത്തിച്ചത് അദ്ദേഹമാണ്. 2014-ൽ ലോക ത്തെ ഭീതിയിലാഴ്ത്തിയ എബോള വൈറസ് പ്രതിരോധ യു.എൻ. ദൗത്യത്തിൻറെ തലവ നായും, ലിബിയയിലെ യു.എൻ. സമാധാന ദൗത്യത്തിന്റെ ഡെപ്യൂട്ടി സ്പെഷ്യൽ റെപ്ര സന്റേറ്റീവ്, ഹ്യൂമാനിറ്റേറിയൻ കോഓഡിനേറ്റർ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തി ച്ചിട്ടുണ്ട്.
കൂടാതെ യു.എൻ. പോപ്പുലേഷൻ ഫണ്ടിന്റെ ഭാഗമായി 2012 മുതൽ 2014 വരെ യമനിലും 2008 മുതൽ 2012 വരെ സിറിയയിലും ഹ്യൂ മാനിറ്റേറിയൻ കോഓഡിനേറ്ററായി സേവനമ നുഷ്ഠിച്ച അനുഭവസമ്പത്തും അദ്ദേഹത്തി നുണ്ട്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments