*മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണം *
മംഗലം : മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്ന് മംഗലം മുസ്ലിംറിലീഫ് കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേരള സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയായ മലപ്പുറം കാലങ്ങളായി ഭൂവിസ്തൃതിയിൽ മറ്റു ജില്ലകളെ അപേക്ഷിച്ചു കൂടിയതും ആയതുകൊണ്ട് ജില്ലയിലെ സാംസ്കാരിക കേന്ദ്രമായ തിരൂർ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണം. തിരൂർ എസ് എസ് എം പോളിടെക്നിക്കിൽ മംഗലം മുസ്ലിം റിലീഫ് കമ്മിറ്റി വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച യൂത്ത് ക്യാമ്പ് കുറുക്കോളി മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. വി എം അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. സിദ്ധീക്കലി രാങ്ങാട്ടൂർ, എസ് എസ് എം പോളിടെക്നിക് സൂപ്രണ്ട് കുന്നത്ത് അബ്ബാസ്, ട്രെയിനർമാരായ നിഷാദ് പട്ടേൽ, അജിത് മേനോൻ എന്നിവർ സംസാരിച്ചു. കെ വി മുസ്തഫ ഹാജി, ടി കെ ഹംസ ഹാജി, പി കെ ഷാഹുൽ അമീദ്, എം അബൂബക്കർ സിദ്ദീഖ്, കെ പി ഷഹീൻ, കെ വി സാലിഹ്, വി എം മൊയ്തീൻ, ടി കെ ശുഹൈബ്, ടി കെ റാഷിദ്, എം പി ഷഹീർ, വി എം ഇസഹാക്ക്, വി എം സലാഹുദ്ദീൻ, എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ : മംഗലം മുസ്‌ലി കമ്മിറ്റിയുടെ കീഴിൽ വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച യൂത്ത് ക്യാമ്പ് എസ് എസ് എം പോളിടെക്നിക്കിൽ തിരൂർ എംഎൽഎ കുറുക്കോളി മൊയ്തീൻ ഉദ്ഘാടനം ചെയ്യുന്നു
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments