*സ്കൂളുകൾ അടച്ചു:ഓണം കളറാക്കി മൊഗ്രാൽ സ്കൂളിലെ അധ്യാപകരും, കുട്ടികളും.*
മൊഗ്രാൽ : സമൃദ്ധിയുടെയും, ഐശ്വര്യത്തിനും, ഐക്യത്തിന്റെയും സന്ദേശം വിളിച്ചോതുന്നതാണ് മലയാളികളുടെ ദേശീയോത്സവമായ ഓണം. ജാതിമതഭേദമന്യേ എല്ലാവരും മഹാബലി ചക്രവർത്തിയുടെ ഭരണകാലത്ത് സ്നേഹത്തോടെ കഴിഞ്ഞു കൂടിയ നല്ല നാളുകൾ ഓർത്തെടുക്കുകയാണ് ഓണാഘോഷത്തിന്റെ പ്രത്യേകത.
1961ലാണ് മുഖ്യമന്ത്രി പട്ടം താണുപിള്ളയുടെ നേതൃത്വത്തിലുള്ള സർക്കാർ ഔദ്യോഗികമായി ഓണം കേരളത്തിന്റെ ദേശീയ ഉത്സവവുമായി പ്രഖ്യാപിച്ചത്.അത്തം മുതൽ തിരുവോണം വരെ വീടുകളിൽ പൂക്കളങ്ങൾ ഒരുക്കുന്നു,വാഴയില കളിൽ 20 ലധികം കൂടം വിഭവങ്ങളുടെ ഓണസദ്യ ഒരുക്കുന്നു. പുതുവസ്ത്രം എന്ന നിലയിൽ ഓണക്കോടി, ആവേശം നിറയ്ക്കുന്ന ജലമേളകൾ, പുലികളുടെ നൃത്തം, തിരുവാതിര കളി, സാംസ്കാരിക സംഘടനകളും, ക്ലബ്ബുകളും ഒരുക്കുന്ന കായിക മത്സരങ്ങൾ, ഇതിൽ ജനപ്രിയവും ആവേശകരവുമായ വടംവലി,കണ്ണ് കെട്ടിയുള്ള മൺകുടം പൊട്ടിക്കൽ, ചാക്കിലോട്ടം,സുന്ദരിക്ക് പൊട്ടുതടൽ ഇതൊക്കെയാണ് ഓണാഘോഷത്തെ കളറാക്കുന്നത്.
ഓണപ്പരീക്ഷ കഴിഞ്ഞ് ഓണാവധിക്ക് സ്കൂളുകൾ പത്ത് ദിവസത്തേക്ക് അടച്ചിട്ടതോടെ മുൻകൂട്ടി തന്നെ സ്കൂളുകളിൽ ഓണാഘോഷം വർണ്ണാഭമായി ആഘോഷിച്ചു. മൊഗ്രാൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഓണാഘോഷത്തിന്റെ ഭാഗമായി അധ്യാപകരുടെ "തിരുവാതിരക്കളി'' വിദ്യാർത്ഥികളെ ഹരം കൊള്ളിച്ചു.അവരും നൃത്തചുവടുകൾ വെച്ച് അധ്യാപകരോടൊപ്പം കൂടി.കേരളത്തിന്റെ പരമ്പരാഗത കസവ് സാരിയും,മുല്ലപ്പൂവും ധരിച്ച് പരമ്പരാഗത രീതിയിലാണ് അധ്യാപകർ തിരുവാതിരകളിയിൽ നൃത്തം വെച്ചത്.
സ്കൂളിൽ പുതുതായി ചാർജെടുത്ത എച്ച് എം ഷിജി,നൃത്ത- സംഗീത അധ്യാപിക സുസ്മിത, ഹയർസെക്കൻഡറി പ്രിൻസിപ്പാൾ ബിനി,സീനിയർ അസിസ്റ്റന്റ് ജാൻസി ചെല്ലപ്പൻ,നിഷ,ശ്രുതി, അനുജ,ഷിജിത, രജനി,മേഘ,റുവേ ക്ക,അശ്വിനി എന്നീ അധ്യാപകരുടെ നേതൃത്വത്തിലായിരുന്നു തിരുവാതിരക്കളി.വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.ഒപ്പം വിദ്യാർത്ഥികളുടെ കായിക മത്സരവും പരിപാടിക്ക് കൊഴുപ്പേകി
പരിപാടിക്ക് പിടിഎ പ്രസിഡണ്ട് ലത്തീഫ് കൊപ്പളം,വൈസ് പ്രസിഡണ്ട് റിയാസ് കരീം,എസ്എംസി അംഗം പി എം മുഹമ്മദ് കുഞ്ഞി ടൈൽസ്, അധ്യാപകരായ തസ്നി, ഫർസാന,ബിജു, അഷ്കർ,രാജേഷ്, അഷ്റഫ്,സുൽഫിക്കർ, ഫായിസ് എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ:മൊഗ്രാൽ സ്കൂളിൽ നടന്ന ഓണാഘോഷത്തോടനുബന്ധിച്ച് അധ്യാപകർ സംഘടിപ്പിച്ച തിരുവാതിരക്കളി.
ഫോട്ടോ: ഓണാഘോഷത്തിൽ പങ്കെടുത്ത അധ്യാപകരും, കുട്ടികളും.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments