Breaking News

ഗാന്ധിയെഫാഷിസ്റ്റുകൾ ഇന്നും ഭയപ്പെടുന്നു: അഡ്വ.ഫൈസൽ ബാബു എം.എൽ.എ

തിരൂർ : രക്തസാക്ഷിയായെങ്കിലും മഹത്മാ ഗാന്ധിയെ ഇന്നും എന്നും
ഫാഷിസ്റ്റുകൾ ഭയപ്പെടുന്നുണ്ടെന്ന് അഡ്വ. വി.കെ ഫൈസൽ ബാബു എം.എൽ.എ പറഞ്ഞു.
തിരൂർ താഴെപ്പാലം സംഗമം ഓഡിറ്റോറിയത്തിൽ തിരൂർ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ "ഗാന്ധിജിയുടെ ഇന്ത്യ 
വർത്തമാനവും പ്രതീക്ഷയും" എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന
പ്രഭാഷണവും സാംസ്കാരിക വേദി അംഗങ്ങളിൽ നിന്നും ജനപ്രതിനിധികളായവർക്കുള്ള ആദരവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 ഹിന്ദു,മുസ്ലിം വേർത്തിരിവുണ്ടാക്കാൻ ആഗ്രഹിക്കുകയും അതിനായി പണിയെടുക്കുകയും ചെയ്യുന്നവരുടെ പേടിപ്പിക്കുന്ന ഓർമയാണെന്നും ഗാന്ധി.
അത് കൊണ്ട് തന്നെ ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തോട് എക്കാലത്തും നീതി പുലർത്തിയാവണം രാജ്യം മുന്നോട്ട് പോവേണ്ടത്. അദ്ദേഹം പറഞ്ഞു. ഗാന്ധിയും അദ്ദേഹത്തിൻ്റെ ഓർമയും രാഷ്ട്രീയത്തിലെ ധാർമികത ഇഷ്ടപ്പെടുന്ന പുതു തലമുറ കയ്യൊഴിയില്ലെന്നും മരിക്കാതെ ഗാന്ധി അനേക ലക്ഷങ്ങളുടെ മനസ്സിലെന്നും സജീവമായുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരൂർ സാംസ്കാരിക വേദി പ്രസിഡണ്ട് എം എ റഫീഖ് ആദ്ധ്യക്ഷ്യം വഹിച്ചു. 
മുതിർന്ന മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ എൻ.പി ചെക്കുട്ടി മുഖ്യപ്രഭാഷണം നിർവഹിച്ചു.
ഗാന്ധിയൻ സമര ചരിത്രങ്ങൾ ഓർത്തെടുത്ത് പ്രാവർത്തികമാക്കേണ്ട സന്ദർഭമാണിതെന്ന് അദ്ദേഹം പറഞ്ഞു.
നൈതികത അതിപ്രധാനമാണ്. ഗാന്ധിജി അത് മുറുകെ പിടിച്ചാണ് പ്രവർത്തിച്ചത്.
അഭിപ്രായ വ്യത്യാസങ്ങൾ പലതുള്ളവരെങ്കിലും അദ്ദേഹം എല്ലാവരെയും പൊതു വിഷയങ്ങളിൽ യോജിപ്പിച്ച് നിർത്തിയിരുന്നതായും
ന്യൂനപക്ഷ,ദലിത് വിഭാഗങ്ങൾക്ക് നീതി നടപ്പായി കിട്ടാൻ അഹോരാത്രം പ്രയത്നിച്ചതായും അദ്ദേഹം വ്യക്തമാക്കി.
തിരുർ നഗരസഭാ ചെയർപേഴ്‌സൺ കിഴേടത്തിൽ ഇബ്രാഹിം ഹാജി മുഖ്യാതിഥിയായിരുന്നു. തിരൂർ സാംസ്കാരിക വേദി ജനറൽ സെക്രട്ടറി കെ എം നൗഫൽ , ഭാരവാഹികളായ ഇ കെ മുഹ്തസിം ബില്ലാഹ് , അഷ്റഫ് കരുമരക്കൽ എന്നിവർ പ്രസംഗിച്ചു. 
സാംസ്‌കാരിക വേദി കുടുംബാംഗങ്ങളായ അഡ്വ. ഫൈസൽ ബാബു എംഎൽഎ, താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കുഞ്ഞിപ്പ തെയ്യമ്പാടി, തൃപ്രങ്ങോട് ഗ്രാമ  പഞ്ചായത്ത് പ്രസിഡൻ്റ് മുജീബ് പൂളക്കൽ, താനൂർ ബ്ലോക്ക് പഞ്ചായത്തംഗം കെ.എം ആഫിയ നൗഫൽ എന്നിവർക്ക് സാംസ്കാരി വേദിയുടെ സ്‌നേഹോപഹാരം കേരള പി.ആർ.ഡി റിട്ട. അഡിഷണൽ ഡയറക്ടർ പി.എ റഷീദ് സമ്മാനിച്ചു.
റസാഖ് ആലത്തിയൂർ, 
നൗഷാദ്അന്നാര,നിസാർ പൂക്കയിൽ, കരീം വെട്ടം, പി.കെ ഖമറുദ്ധീൻ,പി.പി അബ്ദുൽ റസാഖ്, വി കെ റഷീദ് ,  കെ.അൻവർ എന്നിവർ നേതൃത്വം നൽകി.

ഫോട്ടോ:തിരൂർ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രഭാഷണവും ജനപ്രതിനിധികൾക്കുള്ള ആദരവും അഡ്വ. ഫൈസൽ  ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments