*ജലമാമാങ്കത്തിനൊരുങ്ങി പുന്നമടക്കായല്‍; എഴുപത്തിരണ്ടാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്*
ആലപ്പുഴ : ജലമാമാങ്കത്തിനൊരുങ്ങി പുന്നമടക്കായല്‍. എഴുപത്തിരണ്ടാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്. ചുണ്ടന്‍ വള്ളങ്ങളുടെ മത്സരം ഉച്ചക്ക് രണ്ട് മണി മുതല്‍ നടക്കും. മുഖ്യമന്ത്രി വിഡി സതീശന്‍ ജലമേള ഉദ്ഘാടനം ചെയ്യും.
വിവിധ വിഭാഗങ്ങളിലായി 71 കളിവള്ളങ്ങളാണ് മത്സരത്തിനുള്ളത്. 22 ചുണ്ടന്‍ വള്ളങ്ങളുണ്ട്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് 6 ഹീറ്റ്‌സിലായി ചുണ്ടന്‍ വള്ളങ്ങളുടെ മത്സരം നടക്കുന്നത്. മുഖ്യമന്ത്രി വി ഡി സതീശന്‍ മത്സര വള്ളംകളി ഉദ്ഘാടനം ചെയ്യും. ഓടി, തെക്കനോടി, വെപ്പ്, ഇരുട്ടുകുത്തി, ചുരുളന്‍ വള്ളങ്ങളുടെ മത്സരം രാവിലെ ആരംഭിക്കും .25 ലക്ഷം രൂപയാണ് ഇത്തവണ വിജയിക്കുന്ന ചുണ്ടന് സമ്മാനമായി ലഭിക്കുക.
വീയ്യപുരം ചുണ്ടന്‍ തുഴഞ്ഞ വില്ലേജ് ബോട്ട് ക്ലബ്ബാണ് കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാര്‍. കനത്ത പോലീസ് സുരക്ഷയിലാണ് മത്സരം നടക്കുന്നത്. 2 ലക്ഷത്തിലധികം ആളുകള്‍ വള്ളംകളി കാണാന്‍ എത്തുമെന്നാണ് പ്രതീക്ഷ.
ഈ വള്ളംകളിക്ക് നെഹ്‌റു ട്രോഫി എന്ന് പേര് വന്നതിന് പിന്നില്‍ ആവേശകരമായ ഒരു കഥയുണ്ട്.
പ്രധാനമന്ത്രിയായിരിക്കെ 1952ല്‍ കേരളത്തിലെത്തിയ നെഹ്‌റു ആലപ്പുഴയും സന്ദര്‍ശിച്ചു. അന്ന് പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ തയ്യാറാക്കിയ സാംസ്‌കാരിക പരിപാടികളില്‍ ഒന്നായിരുന്നു വള്ളം കളിയും.പാമ്പിന്റെ രൂപത്തോട് സാദൃശ്യമുള്ള ചുണ്ടന്‍ വള്ളങ്ങള്‍ നെഹ്രുവിനെ സംബന്ധിച്ച് കൗതുക വസ്തുവായിരുന്നു. ചുണ്ടന്‍ വള്ളങ്ങളുടെ ഇഞ്ചോടിഞ്ച് മത്സരം കൂടിയായതോടെ നെഹ്‌റു ആവേശഭരിനായി.
നടുഭാഗം ചുണ്ടനാണ് അന്ന് വിജയിച്ചത്. പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ വേണ്ടി സംഘടിപ്പിച്ച പരിപാടിയായതുകൊണ്ടു തന്നെ അതില്‍ വിജയികളോ, സമ്മാനമോ ഉണ്ടായിരുന്നില്ല. ആവേശം അടക്കാനാകാതെ,നെഹ്‌റു ഒന്നാം സ്ഥാനത്തെത്തിയ നടുഭാഗം ചുണ്ടനിലേക്ക് ചാടിക്കയറി. നടുഭാഗം ചുണ്ടനു ലഭിക്കാവുന്നതില്‍ വച്ച് ഏറ്റവും വലിയ സമ്മാനമായിരുന്നു അത്.
തന്നെ ഇത്രയും ആവേശം കൊള്ളിച്ച തുഴക്കാരെ ഡല്‍ഹിയിലെത്തിയിട്ടും നെഹ്‌റു മറന്നില്ല. അവര്‍ ഒരു സമ്മാനം അര്‍ഹിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്നു. തന്റെ കയ്യൊപ്പോടെ ചുണ്ടന്‍ വള്ളത്തിന്റെ രുപമുള്ള ഒരു വെള്ളിക്കപ്പ് അദ്ദേഹം വിജയികള്‍ക്കായി കേരളത്തിലേക്കയച്ചു.
നെഹ്‌റുവിനെ പോലെ ഒരു വലിയ നേതാവിനെ ആഹ്ലാദിപ്പിച്ച ആ മത്സരം പിന്നീടിങ്ങേട്ട് എല്ലാവര്‍ഷവും തുടര്‍ന്നു. അതിന് നെഹ്‌റു ട്രോഫി വള്ളംകളി എന്നു പേരിടുകയും ചെയ്തു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments