*എസ്.ഡി.പി.ഐ നേതാവ് ഹമീദ് പരപ്പനങ്ങാടിക്കെതിരെ വധഭീഷണി പോലീസിൽ പരാതി നൽകി.*
പരപ്പനങ്ങാടി : മാധ്യമപ്രവർത്തനകനും, എസ്.ഡി.പി.ഐ. നേതാവുമായ ഹമീദ് പരപ്പനങ്ങാടിക്കെതിരെ വധഭീഷണി ക്കെതിരെ പോലീസിൽ പരാതി.
ഇന്നലെ (തിങ്കൾ) പോസ്റ്റൽ വഴിയാണ് ഭീഷണി.
സന്തോഷ്‌കുമാർ,വെസ്റ്റ് കണ്ണമംഗലം ചെറേക്കാട് എന്ന വിലാസത്തിലാണ് ഭീഷണി.
എസ്. ഡി.പി ഐ നേതാവായനിങ്ങളെ പെട്ടെന്ന് കൊല്ലുമെന്നും മുസ്ലീംങ്ങളെ ഗുജറാത്ത് പോലെ കൂട്ടകൊല ചെയ്യുമെന്നൊക്കയാണ് ഭീഷണി.
അതിന് നാല് പേരടങ്ങുന്ന ആർ.എസ് എസ്. സംഘം തയ്യാറായിട്ടുണ്ടെന്നുമാണ് കത്തിലുള്ളത്.
2007 ൽ മാധ്യമപ്രവർത്തകൻ കൂടിയായ ഹമീദിനെ പരപ്പനങ്ങാടിയിൽ വെച്ച് ആർ എസ് എസ് പ്രവർത്തകർ വെട്ടികൊലപെടുത്താൻ ശ്രമിച്ചിരുന്നു.
അന്ന് തലനാഴികക്കാണ് രക്ഷപെട്ടത്.
ഇന്ന് എസ്.ഡി.പി ഐ മലപ്പുറം വെസ്റ്റ് ജില്ല കമ്മിറ്റി അംഗമാണ് ഹമീദ് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തിരൂരങ്ങാടി അസംബ്ലി മണ്ഡലത്തിൽ എസ് ഡി പി ഐസ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.
പരാതി പരപ്പനങ്ങാടി പോലീസ് ഗൗരവമായി കാണുന്നുണ്ട്. ഇതിനിടെ
പത്ത് ദിവസം മുന്നെ സമാനമായ രീതിയിൽ എസ്. ഡി. പി ഐ വെസ്റ്റ് ജില്ല പ്രസിഡൻ്റ് കണ്ണമംഗലം സ്വദേശികളായ അരീക്കൻ ബീരാൻ കുട്ടി, കോയിസൻ ബീരാൻ കുട്ടി എന്നിവർക്കെതിരെ ഭീഷണി കത്ത് ലഭിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് വേങ്ങര പോലീസിൽ പരാതി ഉണ്ട്.
സംഭവം ഗൗരവമായി പോലീസ് നിരീക്ഷിക്കുന്നുണ്ട്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments